---
title: "ദാരുണം ; ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സുരക്ഷാ വേലി ചാടിക്കടന്ന യുവാവ് റൺവേയിൽ വിമാനം ഇടിച്ച് മരിച്ചു "
english_title: "young man died after jumping over a safety fence during takeoff and being hit by a plane on the runway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358624/young-man-died-after-jumping-over-a-safety-fence-during-takeoff-and-being-hit-by-a-plane-on-the-runway"
published_at: "2026-05-10T22:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00b5d8e75db_runway.jpg"
keywords: []
---

# ദാരുണം ; ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സുരക്ഷാ വേലി ചാടിക്കടന്ന യുവാവ് റൺവേയിൽ വിമാനം ഇടിച്ച് മരിച്ചു 

> **Lead Summary:** **ഡെൻവർ: **സുരക്ഷാ വേലി ചാടിക്കടന്ന് നിമിഷങ്ങൾക്കുള്ളിൽ എത്തിയത് ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് മുന്നിലേക്ക്. റൺവേയിൽ വിമാനം ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.

## Article Content

**ഡെൻവർ: **സുരക്ഷാ വേലി ചാടിക്കടന്ന് നിമിഷങ്ങൾക്കുള്ളിൽ എത്തിയത് ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് മുന്നിലേക്ക്. റൺവേയിൽ വിമാനം ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.

ഗുരുതര സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്. എൻജിനിൽ തീ പടർന്നു. ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് നടുക്കുന്ന അപകടം നടന്നത്.

ഡെൻവറിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസിന്റെ 4345-ാം നമ്പർ വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഒരാളെ ഇടിച്ചത്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റൺവേയിലൂടെ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ഏകദേശം രാത്രി 11:20 ഓടെയാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358624/young-man-died-after-jumping-over-a-safety-fence-during-takeoff-and-being-hit-by-a-plane-on-the-runway)