---
title: "'ഇനി വിജയ് Vs ഉദയനിധി പോര് ' ; തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ"
english_title: "Tamil Nadu Opposition Leader Udhayanidhi Stalin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358615/tamil-nadu-opposition-leader-udhayanidhi-stalin"
published_at: "2026-05-10T20:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a009c2fdd599_udayanidi.jpg"
keywords: []
---

# 'ഇനി വിജയ് Vs ഉദയനിധി പോര് ' ; തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

> **Lead Summary:** **ചെന്നൈ: **ഡി.എം.കെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ എം.എൽ.എമാരുടെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

## Article Content

**ചെന്നൈ: **ഡി.എം.കെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ എം.എൽ.എമാരുടെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവൻ എന്ന നിലയിൽ, ഉദയനിധി തന്നെ പ്രതിപക്ഷ നേതാവാകും. കെ.എൻ നെഹ്റു ഉപനേതാവും എ.വി വേലു ചീഫ് വിപ്പുമായിരിക്കും.

ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉദയനിധി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

ഡി.എം.കെക്ക് 59 എം.എൽ.എമാരാണുള്ളത്. 35 ഡി.എം.കെ മന്ത്രിമാരിൽ 15 പേരും തോറ്റിരുന്നു. ഉദയനിധി സ്റ്റാലിൻ ചെന്നൈയിലെ ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358615/tamil-nadu-opposition-leader-udhayanidhi-stalin)