---
title: "'അമ്മേ, അവർ എന്നെ ഉപദ്രവിക്കുന്നു'; ആ അവസാന ഫോൺ വിളിക്ക് പിന്നാലെ നവവധു കൊല്ലപ്പെട്ട നിലയിൽ"
english_title: "'Mom, they're harassing me'; Newlywed found murdered after that last phone call"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358597/mom-theyre-harassing-me-newlywed-found-murdered-after-that-last-phone-call"
published_at: "2026-05-10T17:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0070db754f0_Newlywed_found_murdered_after_that_last_phone_call.jpg"
keywords: []
---

# 'അമ്മേ, അവർ എന്നെ ഉപദ്രവിക്കുന്നു'; ആ അവസാന ഫോൺ വിളിക്ക് പിന്നാലെ നവവധു കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** ഉത്തർപ്ര​ദേശ്: ​ ഗ്രേറ്റർ നോയിഡയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് യുവതിയെ ഭർതൃവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോണിക നഗറാണ് മരിച്ചത്. മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മോണികയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് കൈക്കലാക്കാൻ ഭർത്താവും വീട്ടുകാരും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കുടുംബം പോലീസിൽ പരാതി നൽകി.

## Article Content

ഉത്തർപ്ര​ദേശ്: ​ ഗ്രേറ്റർ നോയിഡയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് യുവതിയെ ഭർതൃവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോണിക നഗറാണ് മരിച്ചത്. മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മോണികയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് കൈക്കലാക്കാൻ ഭർത്താവും വീട്ടുകാരും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കുടുംബം പോലീസിൽ പരാതി നൽകി.

ഫെബ്രുവരി 17നായിരുന്നു മോണിക്കയും അനൂജ് ചൗഹാനും തമ്മിലുള്ള വിവാഹം നടന്നത്. മെയ് ഏഴിന് ഉച്ചയോടെ താൻ ആക്രമിക്കപ്പെടുന്നുവെന്ന് മോണിക്ക അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മോണിക്കയെ പ്രതികൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതാണ് കണ്ടത്. പിന്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും മോണിക്ക മരിച്ചിരുന്നു. തിരികെ പോകുകയായിരുന്ന അനൂജിന്റെ വാഹനം തടയാൻ ശ്രമിച്ച ബന്ധുക്കളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ നോക്കിയതായും പരാതിയിൽ പറയുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകാത്തതിനെത്തുടർന്ന് ആന്തരാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. കേസിലെ പ്രധാന പ്രതിയായ ഭർത്താവ് അനൂജിനും മറ്റ് കുടുംബാംഗങ്ങൾക്കുമായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358597/mom-theyre-harassing-me-newlywed-found-murdered-after-that-last-phone-call)