---
title: "മഴ കനക്കും; കേരളത്തിൽ അഞ്ചുദിവസം ജാഗ്രത, ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത"
english_title: "Heavy rains expected; Kerala on alert for five days, low pressure likely to form"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358595/heavy-rains-expected-kerala-on-alert-for-five-days-low-pressure-likely-to-form"
published_at: "2026-05-10T17:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a006e8d0b2f3_low_pressure_likely_to_form.jpg"
keywords: []
---

# മഴ കനക്കും; കേരളത്തിൽ അഞ്ചുദിവസം ജാഗ്രത, ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

> **Lead Summary:** തിരുവനന്തപുരം: ഇന്നു മുതൽ 14-ാം തീയതി വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതോടൊപ്പം മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

## Article Content

തിരുവനന്തപുരം: ഇന്നു മുതൽ 14-ാം തീയതി വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതോടൊപ്പം മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ന്യൂനമർദ്ദം രൂപം കൊള്ളുന്നു

മന്നാർ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിൽ ഒരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഉത്തര കർണാടക മുതൽ ദക്ഷിണ കർണാടക, തമിഴ്നാട് വഴി മന്നാർ ഉൾക്കടൽ വരെ ന്യൂനമർദ പാത്തിയും (ട്രഫ്) സജീവമാണ്. ഈ ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. ഇത് കേരളത്തിലെ കാലാവസ്ഥയെ കൂടുതൽ സ്വാധീനിക്കുമെന്നു വിദഗ്ധർ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് അധികൃതർ നിർദേശിച്ചു. മേയ് 10, 12, 13, 14 തീയതികളിൽ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കടലിൽ തുടരുന്ന മത്സ്യത്തൊഴിലാളികൾ ഉടനടി തിരിച്ചെത്തണമെന്ന് ഐഎംഡി-കെഎസ്ഇഒസി-കെഎസ്ഡിഎംഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358595/heavy-rains-expected-kerala-on-alert-for-five-days-low-pressure-likely-to-form)