---
title: "ജനവിധി വലിയൊരു ഉത്തരവാദിത്തം'; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിണറായി വിജയന്റെ ആശംസ, മതനിരപേക്ഷതയ്ക്കായി കൈകോർക്കാൻ ആഹ്വാനം"
english_title: "'Voting the people is a big responsibility'; Pinarayi Vijayan wishes Tamil Nadu Chief Minister Vijay, calls for joining hands for secularism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358584/voting-the-people-is-a-big-responsibility-pinarayi-vijayan-wishes-tamil-nadu-chief-minister-vijay-calls-for-joining-hands-for-secularism"
published_at: "2026-05-10T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0065fd73862_drytgerhyg.jpg"
keywords: []
---

# ജനവിധി വലിയൊരു ഉത്തരവാദിത്തം'; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിണറായി വിജയന്റെ ആശംസ, മതനിരപേക്ഷതയ്ക്കായി കൈകോർക്കാൻ ആഹ്വാനം

> **Lead Summary:** തിരുവനന്തപുരം**[:**തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിജയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

## Article Content

തിരുവനന്തപുരം**[:**തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിജയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.  കേരളവും തമിഴ്‌നാടും ദീർഘകാലമായി തുടരുന്ന സൗഹൃദവും സഹകരണവും വരും കാലങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങൾക്കും കൈകോർത്ത് പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് വിജയ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇതിനകം തന്നെ വിവിധ ദേശീയ-പ്രാദേശിക നേതാക്കൾ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358584/voting-the-people-is-a-big-responsibility-pinarayi-vijayan-wishes-tamil-nadu-chief-minister-vijay-calls-for-joining-hands-for-secularism)