---
title: "മൂർക്കനാട് കള്ളുഷാപ്പിൽ ഉടമയെ അക്രമിച്ച് എട്ടുപവൻ സ്വർണ്ണമാല കവർന്നു; പ്രതികൾക്കായി തിരച്ചിൽ"
english_title: "Eight people attacked the owner of a toddy shop in Moorkanad and stole a gold necklace; search is on for the accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358583/eight-people-attacked-the-owner-of-a-toddy-shop-in-moorkanad-and-stole-a-gold-necklace-search-is-on-for-the-accused"
published_at: "2026-05-10T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0063fae52a8_rtyhg.jpg"
keywords: []
---

# മൂർക്കനാട് കള്ളുഷാപ്പിൽ ഉടമയെ അക്രമിച്ച് എട്ടുപവൻ സ്വർണ്ണമാല കവർന്നു; പ്രതികൾക്കായി തിരച്ചിൽ

> **Lead Summary:** മലപ്പുറം: **[**വെങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ കയറി ഉടമയെ അക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45-ഓടെയാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. ഷാപ്പുടമ ചോലക്കുഴിയിൽ ദാമോദരന്റെ എട്ടുപവന്റെ മാലയും പതിനായിരം രൂപ വിലവരുന്ന മൊബൈലുമാണ് നഷ്ടപ്പെട്ടത്.

## Article Content

മലപ്പുറം: **[**വെങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ കയറി ഉടമയെ അക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45-ഓടെയാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. ഷാപ്പുടമ ചോലക്കുഴിയിൽ ദാമോദരന്റെ എട്ടുപവന്റെ മാലയും പതിനായിരം രൂപ വിലവരുന്ന മൊബൈലുമാണ് നഷ്ടപ്പെട്ടത്.

ഷാപ്പിലെത്തിയ രണ്ടുപേർ കള്ള് കുടിച്ച ശേഷം പണം നൽകാനെന്ന വ്യാജേന കൗണ്ടറിന് അടുത്തെത്തി. ഇതിനിടെ ഒരാൾ ഷാപ്പിലെ കറിവേപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു. ഈ സമയം മറ്റേയാൾ ദാമോദരന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടു. വീഴ്ചയിൽ ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. മാലയും മേശപ്പുറത്തിരുന്ന മൊബൈലുമായി പ്രതികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ഏകദേശം 8.10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായും രണ്ടാമൻ അജ്ഞാതനാണെന്നും കൊളത്തൂർ പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358583/eight-people-attacked-the-owner-of-a-toddy-shop-in-moorkanad-and-stole-a-gold-necklace-search-is-on-for-the-accused)