---
title: "മലബാറിന്റെ സ്വന്തം നെയ്‌പത്തിരി; മാവ് കുഴയ്ക്കുമ്പോൾ ഈ വിദ്യ കൂടി പരീക്ഷിക്കൂ"
english_title: "Malabar's own Neypathiri; Try this technique while kneading the dough"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358581/malabars-own-neypathiri-try-this-technique-while-kneading-the-dough"
published_at: "2026-05-10T16:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a006218ac54f_etyherdth.jpg"
keywords: []
---

# മലബാറിന്റെ സ്വന്തം നെയ്‌പത്തിരി; മാവ് കുഴയ്ക്കുമ്പോൾ ഈ വിദ്യ കൂടി പരീക്ഷിക്കൂ

> **Lead Summary:** **[**മലബാറിലെ ചായക്കടകളിലെയും വീടുകളിലെയും പ്രധാന വിഭവങ്ങളിലൊന്നാണ് നെയ്‌പത്തിരി അഥവാ പൊരിച്ച പത്തിരി. പുറംഭാഗം നല്ല മൊരിഞ്ഞും ഉൾവശം പഞ്ഞിപോലെ മൃദുവായുമിരിക്കുന്ന ഈ വിഭവം ഇറച്ചി കറിക്കൊപ്പമോ വെജിറ്റബിൾ കറിക്കൊപ്പമോ കഴിക്കാൻ ഏറെ രുചികരമാണ്. ലളിതമായ ചേരുവകൾ കൊണ്ട് നാടൻ രുചിയിൽ നെയ്‌പത്തിരി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

## Article Content

**[**മലബാറിലെ ചായക്കടകളിലെയും വീടുകളിലെയും പ്രധാന വിഭവങ്ങളിലൊന്നാണ് നെയ്‌പത്തിരി അഥവാ പൊരിച്ച പത്തിരി. പുറംഭാഗം നല്ല മൊരിഞ്ഞും ഉൾവശം പഞ്ഞിപോലെ മൃദുവായുമിരിക്കുന്ന ഈ വിഭവം ഇറച്ചി കറിക്കൊപ്പമോ വെജിറ്റബിൾ കറിക്കൊപ്പമോ കഴിക്കാൻ ഏറെ രുചികരമാണ്. ലളിതമായ ചേരുവകൾ കൊണ്ട് നാടൻ രുചിയിൽ നെയ്‌പത്തിരി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

**ആവശ്യമായ ചേരുവകൾ:**

*പച്ചരി: 2 കപ്പ് (കുതിർത്തത്)*

*തേങ്ങ ചിരകിയത്: 1 കപ്പ്*

*ചെറിയ ഉള്ളി: 4 - 5 എണ്ണം*

*ജീരകം (നല്ല ജീരകം): 1 ടീസ്പൂൺ*

*ചോറ്: ½ കപ്പ് (പത്തിരി സോഫ്റ്റ് ആകാൻ സഹായിക്കും)*

*ഉപ്പ്: ആവശ്യത്തിന്*

*വെളിച്ചെണ്ണ: വറുത്തെടുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

 പച്ചരി നന്നായി കഴുകി 4-5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിനുശേഷം വെള്ളം പൂർണ്ണമായും വാർത്തുകളഞ്ഞ് മിക്സിയിൽ ഇടുക. ഇതിലേക്ക് ചോറും ചേർത്ത് വളരെ കുറച്ചു വെള്ളം ഒഴിച്ച് തരിതരിപ്പായി (ഒരുപാട് നൈസ് ആകാതെ) അരച്ചെടുക്കുക.

 അരച്ച മാവിലേക്ക് ചിരകിയ തേങ്ങ, ചെറിയ ഉള്ളി, ജീരകം എന്നിവ ചേർത്ത് ഒന്നുകൂടി മിക്സിയിൽ ക്രഷ് ചെയ്തെടുക്കുക (തേങ്ങ ഒരുപാട് അരഞ്ഞു പോകരുത്).

 ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി കൈകൊണ്ട് കുഴയ്ക്കുക. പത്തിരി പരത്താൻ പാകത്തിലുള്ള കട്ടിയുണ്ടാകണം മാവിന്. (മാവ് ഒരുപാട് അയഞ്ഞു പോയാൽ കുറച്ച് അരിപ്പൊടി ചേർത്ത് അഡ്ജസ്റ്റ് ചെയ്യാം).

മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് ഒരു പ്ലാസ്റ്റിക് കവറിലോ വാഴയിലയിലോ അല്പം എണ്ണ പുരട്ടി കൈകൊണ്ട് ചെറിയ വട്ടത്തിൽ പരത്തിയെടുക്കുക (നൈസ് പത്തിരിയെക്കാൾ അല്പം കനം കൂടുതൽ വേണം).

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കുക. എണ്ണ ചൂടായതിനുശേഷം തീ ഇടത്തരം  ആക്കി പത്തിരി ഓരോന്നായി ഇട്ട് വറുത്തെടുക്കുക.

പത്തിരി എണ്ണയിൽ ഇട്ടാൽ ഉടൻ തന്നെ ഒന്ന് പൊങ്ങി വരും. രണ്ടു വശവും ഇളം സ്വർണ്ണ നിറമാകുന്നത് വരെ തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358581/malabars-own-neypathiri-try-this-technique-while-kneading-the-dough)