---
title: "അതിദാരുണം ; കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു"
english_title: "Three students drown in Kothamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358574/three-students-drown-in-kothamangalam"
published_at: "2026-05-10T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0058ea24b27_drowed.jpg"
keywords: []
---

# അതിദാരുണം ; കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

> **Lead Summary:** **എറണാകുളം: **എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോതമംഗലം ബസേലിയസ് ഡെന്‍റൽ കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

## Article Content

**എറണാകുളം: **എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോതമംഗലം ബസേലിയസ് ഡെന്‍റൽ കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു.

ഒറ്റപ്പെട്ട പ്രദേശം ആയതിനാലും മൊബൈൽ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറത്തറിയാൻ ഏറെ സമയമെടുത്തു. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358574/three-students-drown-in-kothamangalam)