---
title: "കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു"
english_title: "Class 10th student dies after being hit by train in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358562/class-10th-student-dies-after-being-hit-by-train-in-kannur"
published_at: "2026-05-10T14:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a004c378e25d_kannur.jpg"
keywords: []
---

# കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി വൈകി കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ വെച്ചാണ് അപകടം നടന്നത്.

സമീപ പ്രദേശത്തെ ഒരു ഉത്സവത്തിന് പോയി മടങ്ങി വരുന്നതിനിടെയാണ് ഫെലിൻ അപകടത്തിൽപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാത്രി മുതൽ നടത്തിയ തിരച്ചിലിൽ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഫെലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നരയോടു കൂടി കട്ടക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358562/class-10th-student-dies-after-being-hit-by-train-in-kannur)