---
title: "അവയവക്കടത്ത് കേസ്: മുഖ്യപ്രതി നജീബ് ഡൽഹിയിൽ പിടിയിൽ; ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്"
english_title: "Organ trafficking case: Main accused Najeeb arrested in Delhi; Fraud worth lakhs exposed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358547/organ-trafficking-case-main-accused-najeeb-arrested-in-delhi-fraud-worth-lakhs-exposed"
published_at: "2026-05-10T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00398de0c90_TYRT.jpg"
keywords: []
---

# അവയവക്കടത്ത് കേസ്: മുഖ്യപ്രതി നജീബ് ഡൽഹിയിൽ പിടിയിൽ; ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്

> **Lead Summary:** കൊച്ചി: **[**അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖകൾ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ നജീബിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

കൊച്ചി: **[**അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖകൾ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ നജീബിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 അവയവദാനത്തിന് ആവശ്യമായ നിയമപരമായ രേഖകൾ വ്യാജമായി ചമച്ചാണ് നജീബും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്. നിലവിലെ നിയമങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു ഇവരുടെ പ്രവർത്തനം.  അവയവ കൈമാറ്റത്തിന്റെ മറവിൽ വലിയ തോതിലുള്ള പണമിടപാട് നടന്നതായാണ് പൊലീസ് നിഗമനം. വൃക്ക ആവശ്യമായ രോഗികളിൽ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും, എന്നാൽ അവയവം നൽകുന്ന ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രം നൽകി ബാക്കി തുക നജീബ് കൈക്കലാക്കുകയുമായിരുന്നു പതിവ്.

തട്ടിപ്പിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതിന് ജില്ലാ-സംസ്ഥാന സമിതികളിൽ നിന്നോ ഡി.എം.ഇയിൽ നിന്നോ ഉള്ള ഔദ്യോഗിക പരാതികൾക്കായി പൊലീസ് കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358547/organ-trafficking-case-main-accused-najeeb-arrested-in-delhi-fraud-worth-lakhs-exposed)