---
title: "കോഴിക്കോട് നാദാപുരത്ത് മദ്യലഹരിയിൽ സ്കൂട്ടർ യാത്ര; പാറക്കടവ് സ്വദേശി പിടിയിൽ "
english_title: "Scooter ride under the influence of alcohol in Nadapuram, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358542/scooter-ride-under-the-influence-of-alcohol-in-nadapuram-kozhikode"
published_at: "2026-05-10T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a003381141ef_12.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് മദ്യലഹരിയിൽ സ്കൂട്ടർ യാത്ര; പാറക്കടവ് സ്വദേശി പിടിയിൽ 

> **Lead Summary:** **കോഴിക്കോട്:[ **അമിതമായി മദ്യപിച്ച് അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച യുവാവിനെ നാദാപുരം പോലീസ് പിടികൂടി. പാറക്കടവ് സ്വദേശി അമൽ കെ.കെ. ആണ് പുലർച്ചെ നടന്ന വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.

## Article Content

**കോഴിക്കോട്:[ **അമിതമായി മദ്യപിച്ച് അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച യുവാവിനെ നാദാപുരം പോലീസ് പിടികൂടി. പാറക്കടവ് സ്വദേശി അമൽ കെ.കെ. ആണ് പുലർച്ചെ നടന്ന വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.

ഇയാൾ ഓടിച്ച kl 18 ab 7453 നമ്പറിലുള്ള സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 1.30-ഓടെ ആവോലം ബസ് സ്റ്റോപ്പിന് സമീപം നാദാപുരം സബ് ഇൻസ്പെക്ടർ ശരത്ത് കെ., എസ്.ഐ സുമിൻ ജി. എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

അശ്രദ്ധമായും മനുഷ്യജീവന് അപകടകരമായ രീതിയിലുമാണ് സ്കൂട്ടർ വന്നത്. പോലീസ് കൈകാണിച്ചിട്ടും വാഹനം മുന്നോട്ട് കൊണ്ടുപോയി നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് മദ്യപിച്ചതായി ബോധ്യപ്പെട്ടു.

ബിഎൻഎസ് 281, മോട്ടോർ വാഹന നിയമം 185 എന്നീ വകുപ്പുകൾ പ്രകാരം നാദാപുരം പോലീസ് ഇയാളെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358542/scooter-ride-under-the-influence-of-alcohol-in-nadapuram-kozhikode)