---
title: "നാദാപുരത്ത് പട്ടാപ്പകൽ കവർച്ച; മലഞ്ചരക്ക് കടയുടെ ഷട്ടർ തുറന്ന് ഒന്നര ലക്ഷം രൂപ കവർന്ന മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതം "
english_title: "Daylight robbery in Nadapuram, search intensifies for thieves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358541/daylight-robbery-in-nadapuram-search-intensifies-for-thieves"
published_at: "2026-05-10T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00354ddf31f_theft.jpg"
keywords: []
---

# നാദാപുരത്ത് പട്ടാപ്പകൽ കവർച്ച; മലഞ്ചരക്ക് കടയുടെ ഷട്ടർ തുറന്ന് ഒന്നര ലക്ഷം രൂപ കവർന്ന മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതം 

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് നാദാപുരത്ത് പട്ടാപ്പകൽ കവർച്ച നടത്തിയ മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതം .

## Article Content

**കോഴിക്കോട് : ** കോഴിക്കോട് നാദാപുരത്ത് പട്ടാപ്പകൽ കവർച്ച നടത്തിയ മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതം .

കല്ലാച്ചിയിലെ മലഞ്ചരക്ക് കടയുടെ ഷട്ടർ ഉയർത്തി അകത്തുകടന്ന മോഷ്ടാക്കൾ ഒന്നര ലക്ഷം രൂപയോളം കവർന്നിരുന്നു.

കല്ലാച്ചി സ്വദേശിയായ പുത്തലത്ത് വീട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് പട്ടാപ്പകൽ വൻ മോഷണം നടന്നത്.

ഏപ്രിൽ 21-ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. കടയുടമ പുറത്തുപോയ സമയം നോക്കി എത്തിയ മോഷണ സംഘം കടയുടെ ഷട്ടർ ഉയർത്തി അകത്തുകയറുകയായിരുന്നു. തുടർന്ന് മേശവലിപ്പിന്റെ പൂട്ട് തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന 1,50,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

പകൽസമയത്ത് ടൗണിലെ തിരക്കേറിയ ഭാഗത്ത് നടന്ന മോഷണം വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358541/daylight-robbery-in-nadapuram-search-intensifies-for-thieves)