---
title: "  'മുഖ്യൻ ബിഗിലെ'; 'വിശപ്പിന്റെ വിലയറിയുന്നവൻ, അസി. ഡയറക്ടറുടെ മകൻ'  തമിഴ്നാടിനെ ആവേശത്തിലാഴ്ത്തി   ദളപതി വിജയ്‍യുടെ കന്നിപ്രസംഗം"
english_title: "'Mukhiyan Bigile'; 'He who knows the value of hunger, the son of an assistant director', Thalapathy Vijay's debut speech excites Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358521/mukhiyan-bigile-he-who-knows-the-value-of-hunger-the-son-of-an-assistant-director-thalapathy-vijays-debut-speech-excites-tamil-nadu"
published_at: "2026-05-10T11:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00202454d4a_fxgdfg.jpg"
keywords: []
---

#   'മുഖ്യൻ ബിഗിലെ'; 'വിശപ്പിന്റെ വിലയറിയുന്നവൻ, അസി. ഡയറക്ടറുടെ മകൻ'  തമിഴ്നാടിനെ ആവേശത്തിലാഴ്ത്തി   ദളപതി വിജയ്‍യുടെ കന്നിപ്രസംഗം

> **Lead Summary:** ചെന്നൈ: **[** തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തമിഴ് മക്കളെ അഭിസംബോധന ചെയ്ത് സിനിമ സ്റ്റൈൽ പ്രസംഗവുമായി വിജയ്. മുൻ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വിജയ്, സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉന്മൂലനത്തിനുമായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവിൽ ഒപ്പുവെച്ചു.

## Article Content

ചെന്നൈ: **[** തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തമിഴ് മക്കളെ അഭിസംബോധന ചെയ്ത് സിനിമ സ്റ്റൈൽ പ്രസംഗവുമായി വിജയ്. മുൻ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വിജയ്, സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉന്മൂലനത്തിനുമായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവിൽ ഒപ്പുവെച്ചു.

>  "ഞാൻ സിനിമയിലെ ഒരു സഹസംവിധായകന്റെ മകനാണ്. വിശപ്പിന്റെ വിലയറിഞ്ഞാണ് വളർന്നത്. രാജകുടുംബത്തിൽ നിന്നല്ല ഞാൻ വരുന്നത്, നിങ്ങളിൽ ഒരുവനായാണ്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായും ഞാൻ കൂടെയുണ്ടാകും," എന്ന് വിജയ് പറഞ്ഞു.

മുൻ സർക്കാർ ഖജനാവ് കാലിയാക്കിയാണ് അധികാരം ഒഴിഞ്ഞതെന്ന് വിജയ് ആരോപിച്ചു. സർക്കാരിന്റെ നിലവിലെ സ്ഥിതി വഷളാണ്. പൊതുജനത്തിന്റെ പണം തനിക്ക് വേണ്ടെന്നും അഴിമതി നടത്താനാണ് ആലോചനയെങ്കിൽ അത് ഇവിടെ ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും മുന്നറിയിപ്പ് നൽകി.

അധികാരമേറ്റ ഉടൻ തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും ലഹരിമരുന്ന് മാഫിയയെ അടിച്ചമർത്താനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ വിജയ് ഉത്തരവിട്ടു.

മതേതരമായ ഒരു സർക്കാരാണ് തമിഴ്‌നാട്ടിൽ അധികാരമേൽക്കുന്നതെന്നും ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും വിജയ് പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, എം.എ. ബേബി എന്നിവർക്കും തനിക്കായി വോട്ടഭ്യർത്ഥിച്ച കുട്ടികൾക്കും വിജയ് നന്ദി പറഞ്ഞു.

ഒരൊറ്റ അധികാര കേന്ദ്രം മാത്രമേ സംസ്ഥാനത്ത് ഉണ്ടാകൂ എന്നും പലയിടങ്ങളിൽ നിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും ജനങ്ങൾക്ക് അദ്ദേഹം ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358521/mukhiyan-bigile-he-who-knows-the-value-of-hunger-the-son-of-an-assistant-director-thalapathy-vijays-debut-speech-excites-tamil-nadu)