---
title: "കാനഡയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം: ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം; ചികിത്സാ പിഴവെന്ന് കുടുംബം"
english_title: "Malayali woman dies within hours of surgery in Canada; family alleges medical negligence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358515/malayali-woman-dies-within-hours-of-surgery-in-canada-family-alleges-medical-negligence"
published_at: "2026-05-10T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a001a72abccb_family_alleges_medical_negligence.jpg"
keywords: []
---

# കാനഡയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം: ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം; ചികിത്സാ പിഴവെന്ന് കുടുംബം

> **Lead Summary:** എറണാകുളം: കൊച്ചി സ്വദേശിയായ 35 വയസ്സുകാരി കാനഡയിൽ ദാരുണമായി മരണപ്പെട്ടു. തോളെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി വിട്ട യുവതി, ഉറക്കത്തിനിടെയാണ് മരിച്ചത്. കാനഡയിലെ പ്രിൻസ് ജോർജിലുള്ള ആശുപത്രിയിൽ മെയ് ആറിനായിരുന്നു ശസ്ത്രക്രിയ.

## Article Content

എറണാകുളം: കൊച്ചി സ്വദേശിയായ 35 വയസ്സുകാരി കാനഡയിൽ ദാരുണമായി മരണപ്പെട്ടു. തോളെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി വിട്ട യുവതി, ഉറക്കത്തിനിടെയാണ് മരിച്ചത്. കാനഡയിലെ പ്രിൻസ് ജോർജിലുള്ള ആശുപത്രിയിൽ മെയ് ആറിനായിരുന്നു ശസ്ത്രക്രിയ.

ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ഭർത്താവ് ജിതിൻ ജേക്കബ് തോമസ് ആരോപിച്ചു. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള നമിതയ്ക്ക് ആശുപത്രിയിൽ മതിയായ പരിചരണം ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഉറക്കത്തിലാണ് നമിത മരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ ബുധനാഴ്ച നടക്കും. സംസ്കാരം കാനഡയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358515/malayali-woman-dies-within-hours-of-surgery-in-canada-family-alleges-medical-negligence)