---
title: "കണ്ണിൽ ചോരയില്ലേ ....? വയോധികനെ വീട്ടിനുള്ളിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു, അഞ്ചുപേർക്കെതിരെ കേസ് "
english_title: "Elderly man tied to a coconut tree and beaten, case filed against five people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358512/elderly-man-tied-to-a-coconut-tree-and-beaten-case-filed-against-five-people"
published_at: "2026-05-10T10:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00241238722_alappuzha.jpg"
keywords: []
---

# കണ്ണിൽ ചോരയില്ലേ ....? വയോധികനെ വീട്ടിനുള്ളിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു, അഞ്ചുപേർക്കെതിരെ കേസ് 

> **Lead Summary:** **ആലപ്പുഴ: **പാണാവള്ളിയിൽ വയോധികനെ വീട്ടിനുള്ളിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.

## Article Content

**ആലപ്പുഴ: **പാണാവള്ളിയിൽ വയോധികനെ വീട്ടിനുള്ളിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.

തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദ്ദനമേറ്റത്. മുൻവൈരാഗ്യത്തിൻ്റെ പേരിലാണ് മർദ്ദനമെന്നാണ് ആരോപണം. സംഭവത്തിൽ അയൽവാസി സത്താർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു.

വിജയനും പ്രതികളും തമ്മിൽ നേരത്തെ നിലനിന്നിരുന്ന തർക്കങ്ങളും കോടതിയിലുള്ള കേസുകളുമാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

വിജയനെ വീട്ടിനുള്ളിൽ നിന്ന് പ്രതികളുടെ വീട്ടുമുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും, ഉടുമുണ്ട് ഉരിഞ്ഞ് അത് ഉപയോഗിച്ച് തന്നെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിക്കേറ്റ വിജയൻ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358512/elderly-man-tied-to-a-coconut-tree-and-beaten-case-filed-against-five-people)