---
title: "കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചതായി പരാതി, കേസെടുത്ത് പൊലീസ്"
english_title: "Complaint alleging harassment of mentally challenged woman inside KSRTC bus stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358455/complaint-alleging-harassment-of-mentally-challenged-woman-inside-ksrtc-bus-stand"
published_at: "2026-05-09T22:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff66a6d9978_case.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചതായി പരാതി, കേസെടുത്ത് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം:( **[www.truevisionnews.com]** ) ** തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചതായി പരാതി . ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആർടിസിഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

## Article Content

**തിരുവനന്തപുരം:( **[www.truevisionnews.com]** ) ** തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചതായി പരാതി . ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആർടിസിഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കെഎസ്ആർടിസി സ്റ്റാൻഡ് പ്രധാന ഓഫീസിന് പിൻവശത്തുള്ള ബെഞ്ചിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നു ഈ സമയത്താണ് പ്രതി എത്തുന്നതും പീഡനം നടത്തുന്നതും. അധികൃതരുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358455/complaint-alleging-harassment-of-mentally-challenged-woman-inside-ksrtc-bus-stand)