---
title: "സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Housewife dies after falling off scooter sustaining serious head injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358451/housewife-dies-after-falling-off-scooter-sustaining-serious-head-injuries"
published_at: "2026-05-09T21:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff5ebbab7ec_kanjangad_death.jpg"
keywords: []
---

# സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** ) **സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടമ്മ മരിച്ചു. അമ്പലത്തറ പറക്കളായി വലിയടുക്കത്ത് എം ശോഭ യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയായിരുന്നു മരണം. ഇരിയ ലാലൂരിൽ കഴിഞ്ഞ 4 ന് വൈകീട്ട് 4.45 നായിരുന്നു അപകടം.

## Article Content

**കാഞ്ഞങ്ങാട്: ( **[www.truevisionnews.com]** ) **സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടമ്മ മരിച്ചു. അമ്പലത്തറ പറക്കളായി വലിയടുക്കത്ത് എം ശോഭ യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയായിരുന്നു മരണം. ഇരിയ ലാലൂരിൽ കഴിഞ്ഞ 4 ന് വൈകീട്ട് 4.45 നായിരുന്നു അപകടം.

ഭർത്താവ് കുഞ്ഞമ്പുവിന്റെ അനുജൻ്റെ സ്കൂട്ടറിൽ ഇരിയ ഭാഗത്ത് നിന്നും വലിയടുക്കം ഭാഗത്തേക്ക് വരവെയാണ് അപകടം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അച്ഛൻ- മക്കാകോടൻ കണ്ണൻ. അമ്മ- മൂളൻവീട്ടിൽ നാരായണി. ക്കൾ : ശരത് (ഗൾഫ്), ശരണ്യ. മരുമകൻ: അനൂപ് (പരിയാരം). സഹോദരങ്ങൾ: ശ്യാമള, ബാബു, ഉഷ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358451/housewife-dies-after-falling-off-scooter-sustaining-serious-head-injuries)