---
title: "പസഫിക്കിൽ യുഎസ് സൈന്യത്തിന്റെ മയക്കുമരുന്ന് വേട്ട; മിസൈൽ ആക്രമണത്തിൽ രണ്ട് മരണം, ഒരാൾക്കായി തിരച്ചിൽ"
english_title: "US military drug hunt in the Pacific; Two dead in missile attack, search for one underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358426/us-military-drug-hunt-in-the-pacific-two-dead-in-missile-attack-search-for-one-underway"
published_at: "2026-05-09T17:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff1d198868a_search_for_one_underway.jpg"
keywords: []
---

# പസഫിക്കിൽ യുഎസ് സൈന്യത്തിന്റെ മയക്കുമരുന്ന് വേട്ട; മിസൈൽ ആക്രമണത്തിൽ രണ്ട് മരണം, ഒരാൾക്കായി തിരച്ചിൽ

> **Lead Summary:** വാഷിങ്ടൺ: കിഴക്കൻ പസഫിക്കിൽ യുഎസ് സൈന്യം നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം.

## Article Content

വാഷിങ്ടൺ: കിഴക്കൻ പസഫിക്കിൽ യുഎസ് സൈന്യം നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം.

സ്ഫോടനത്തിന് തൊട്ടുമുമ്പ് കറുത്ത നിറത്തിലുള്ള കപ്പലിന് സമാനമായ വാഹനം ചലിക്കുന്നതും പിന്നാലെ തീപിടിക്കുന്നതുമായ ദൃശ്യങ്ങൾ യുഎസ് സതേർൺ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. കാണാതായ മൂന്നാമത്തെ ആൾക്കായി യുഎസ് സേന തിരച്ചിൽ തുടരുകയാണ്. മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി

പശ്ചിമാർത്ത​ഗോളത്തിലെ മയക്കുമരുന്ന് കാർട്ടലുകളെ ഇല്ലാതാക്കുക എന്ന അറിയിപ്പോടെ ഒരു ഭീകരവിരുദ്ധ നയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ലാറ്റിനമേരിക്കൻ സമുദ്രാതിർത്തിയിൽ മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് സെപ്റ്റംബർ തുടക്കം മുതൽ യുഎസ് മിസൈൽ ആക്രമണങ്ങൾ നടത്തുകയാണ്. ആക്രമണങ്ങളിൽ ഇതുവരെ 193 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358426/us-military-drug-hunt-in-the-pacific-two-dead-in-missile-attack-search-for-one-underway)