---
title: "ഉത്തേജക പരിശോധനയിൽ വീഴ്ച; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്"
english_title: "NADA issues notice to Yashasvi Jaiswal and Shafali Verma for failing doping test"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358398/nada-issues-notice-to-yashasvi-jaiswal-and-shafali-verma-for-failing-doping-test"
published_at: "2026-05-09T15:20:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff039abcab0_nada.jpg"
keywords: []
---

# ഉത്തേജക പരിശോധനയിൽ വീഴ്ച; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

> **Lead Summary:** കഴിഞ്ഞവര്‍ഷം ഡോപ്പിങ് പരിശോധനയില്‍നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ യശ്വസി ജയ്‌സ്വാളിനും ഷെഫാലി വര്‍മ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടീസയച്ചു. ഉത്തേജക മരുന്ന് ടെസ്റ്റിനുള്ള രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളില്‍പ്പെട്ട ഇരുതാരങ്ങളും പരിശോധനയില്‍നിന്ന് വിട്ടുനിന്നതിനു ഇരുവരും വിശദീകരണം നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

## Article Content

കഴിഞ്ഞവര്‍ഷം ഡോപ്പിങ് പരിശോധനയില്‍നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ യശ്വസി ജയ്‌സ്വാളിനും ഷെഫാലി വര്‍മ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നോട്ടീസയച്ചു. ഉത്തേജക മരുന്ന് ടെസ്റ്റിനുള്ള രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളില്‍പ്പെട്ട ഇരുതാരങ്ങളും പരിശോധനയില്‍നിന്ന് വിട്ടുനിന്നതിനു ഇരുവരും വിശദീകരണം നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡോപ്പിങ് പരിശോധന ഒഴിവാക്കിയതിനു താരങ്ങള്‍ക്ക് പുറമേ ബി.സി.സി.ഐ, ഐ.സി.സി എന്നിവയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച വിവരം ബി.സി.സി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ”പരിശോധന ഒഴിവാക്കിയതിനു നോട്ടീസ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയില്‍നിന്ന് നോട്ടീസ് ലഭിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് അവരോട് ചോദിക്കും. വിഷയത്തില്‍ ഉചിതമായ നടപടി എടുക്കുകയും ചെയ്യും. ഭാവിയില്‍ ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കില്ല”- ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം നോട്ടീസ് അയച്ച വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയോ താരങ്ങളോ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങളാണ് യശസ്വി ജയ്‌സ്വാളും ഷെഫാലി വര്‍മ്മയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജയ്‌സ്വാള്‍. വിമന്‍സ് പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് ഷെഫാലി വര്‍മ്മ. ഡോപ്പിങ് പരിശോധന ഒഴിവാക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായാണ് ഉത്തേജക വിരുദ്ധ ഏജന്‍സി കണക്കാക്കുന്നത്. സസ്‌പെന്‍ഷന്‍ അടക്കം ലഭിക്കാന്‍ ഇടയാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358398/nada-issues-notice-to-yashasvi-jaiswal-and-shafali-verma-for-failing-doping-test)