---
title: "തണുപ്പിന്റെ മധുരസ്പർശം; നാവിൽ ലയിക്കുന്ന അവിൽ മിൽക്ക് "
english_title: "A touch of sweetness from the cold; Avil Milk that melts in the mouth can be easily prepared at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358391/a-touch-of-sweetness-from-the-cold-avil-milk-that-melts-in-the-mouth-can-be-easily-prepared-at-home"
published_at: "2026-05-09T15:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fefece42e23_SDRGSRG.jpg"
keywords: []
---

# തണുപ്പിന്റെ മധുരസ്പർശം; നാവിൽ ലയിക്കുന്ന അവിൽ മിൽക്ക് 

> **Lead Summary:** **[** കേരളത്തിന്റെ തനതായ രുചികളിൽ ഒരുപാട് ആളുകളുടെ ഹൃദയം കീഴടക്കിയ ഒരു മധുരപാനീയമാണ് അവിൽ മിൽക്ക്. ചൂടേറിയ ദിവസങ്ങളിൽ ഒരു ഗ്ലാസ് തണുത്ത അവിൽ മിൽക്ക് കുടിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസo അത് ഒരു പ്രത്യേക അനുഭവമായിരിക്കും.പാലിന്റെ മൃദുവായ സ്വാദും അവിലിന്റെ നാടൻ രുചിയും പഴങ്ങളുടെ മധുരവും ഒരുമിച്ച് ചേരുമ്പോൾ തന്നെ സ്വർഗീയ രുചിയായി മാറുന്നു. ജ്യൂസ് ഷോപ്പുകളിലും വീടുകളിലും ഒരുപോലെ ജനപ്രിയമാണ് അവിൽ മിൽക്ക്.

## Article Content

**[** കേരളത്തിന്റെ തനതായ രുചികളിൽ ഒരുപാട് ആളുകളുടെ ഹൃദയം കീഴടക്കിയ ഒരു മധുരപാനീയമാണ് അവിൽ മിൽക്ക്. ചൂടേറിയ ദിവസങ്ങളിൽ ഒരു ഗ്ലാസ് തണുത്ത അവിൽ മിൽക്ക് കുടിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസo അത് ഒരു പ്രത്യേക അനുഭവമായിരിക്കും.പാലിന്റെ മൃദുവായ സ്വാദും അവിലിന്റെ നാടൻ രുചിയും പഴങ്ങളുടെ മധുരവും ഒരുമിച്ച് ചേരുമ്പോൾ തന്നെ സ്വർഗീയ രുചിയായി മാറുന്നു. ജ്യൂസ് ഷോപ്പുകളിലും വീടുകളിലും ഒരുപോലെ ജനപ്രിയമാണ് അവിൽ മിൽക്ക്.

**ആവശ്യമായ സാധനങ്ങൾ **

 അവിൽ – 1 കപ്പ്

 തണുത്ത പാൽ – 2 ഗ്ലാസ്

 പഴം – 1 എണ്ണം

 പഞ്ചസാര – ആവശ്യത്തിന്

 കശുവണ്ടി, ബദാ - അല്പം

ചോക്ലേറ്റ് സിറപ്പ്, - ആവശ്യത്തിന്

 ഐസ് ക്യൂബ്സ് – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം അവിൽ അല്പം വെള്ളത്തിൽ കഴുകി വൃത്തിയാക്കി മാറ്റിവെക്കുക. ശേഷം ഒരു മിക്‌സിയിൽ പഴം, പഞ്ചസാര, തണുത്ത പാൽ എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. പിന്നീട് ഗ്ലാസിലേക്ക് ആദ്യം അവിൽ ചേർക്കുക. അതിന് മുകളിലേക്ക് തയ്യാറാക്കിയ മിൽക്ക് മിക്സ് ഒഴിക്കുക. ശേഷം ഐസ് ക്യൂബ്സ് ചേർത്ത് മുകളിൽ കശുവണ്ടി, ബദാം, ചോക്ലേറ്റ് സിറപ്പ് എന്നിവ വിതറി അലങ്കരിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358391/a-touch-of-sweetness-from-the-cold-avil-milk-that-melts-in-the-mouth-can-be-easily-prepared-at-home)