---
title: "വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്  ശിക്ഷ വിധിച്ച്  കോടതി  "
english_title: "Court sentences accused of raping 10th grader to life imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358376/court-sentences-accused-of-raping-10th-grader-to-life-imprisonment"
published_at: "2026-05-09T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fef20f8d151_Court_sentences_accused_of_raping_10th_grader_to_life_imprisonment.jpg"
keywords: []
---

# വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്  ശിക്ഷ വിധിച്ച്  കോടതി  

> **Lead Summary:** ആറ്റിങ്ങൽ: ബന്ധുവായ പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മരണം വരെ തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച ശേഷമായിരുന്നു ക്രൂരമായ പീഡനം.

## Article Content

ആറ്റിങ്ങൽ: ബന്ധുവായ പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മരണം വരെ തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച ശേഷമായിരുന്നു ക്രൂരമായ പീഡനം.

കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കഴക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണായിരുന്നു. ഫോറൻസിക് അസി. ഡയറക്ടർ സിന്ധുമോളാണ് ശാസ്ത്രീയ തെളിവുകൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷയും അഡ്വ. നീലിമ ആർ. കൃഷ്ണനും ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358376/court-sentences-accused-of-raping-10th-grader-to-life-imprisonment)