---
title: "അമിതവേഗത അപകടമായി....!  കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു"
english_title: "A young man was seriously injured in a collision between a car and a scooter in Kuttiadi: A case has been registered against the car driver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358352/a-young-man-was-seriously-injured-in-a-collision-between-a-car-and-a-scooter-in-kuttiadi-a-case-has-been-registered-against-the-car-driver"
published_at: "2026-05-09T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee0e85427b_police.jpg"
keywords: []
---

# അമിതവേഗത അപകടമായി....!  കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട് : **കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

വടയം തെറ്റത്ത് ഹൗസിൽ അനുജിത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 30-ന് രാവിലെ 11.30-ഓടെ നീലേച്ചുകുന്ന് - വടയം റോഡ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

നീലേച്ചുകുന്ന് ഭാഗത്ത് നിന്നും കുറ്റ്യാടിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന അനുജിത്തിനെ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ വലതുകാലിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. അനുജിത്തിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358352/a-young-man-was-seriously-injured-in-a-collision-between-a-car-and-a-scooter-in-kuttiadi-a-case-has-been-registered-against-the-car-driver)