---
title: " പട്ടാപ്പകൽ ഭാര്യയോട് ക്രൂരത ...!  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍"
english_title: "Attempt to murder wife by slitting her throat in broad daylight in Bengaluru; Locals beat up young man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358326/attempt-to-murder-wife-by-slitting-her-throat-in-broad-daylight-in-bengaluru-locals-beat-up-young-man-new"
published_at: "2026-05-09T11:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fecf655b39c_crime.jpg"
keywords: []
---

#  പട്ടാപ്പകൽ ഭാര്യയോട് ക്രൂരത ...!  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

> **Lead Summary:** **ബംഗളൂരു: ** ബംഗളൂരുവിൽ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടി . ആളുകൾ നോക്കി നിൽക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.

## Article Content

**ബംഗളൂരു: ** ബംഗളൂരുവിൽ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടി . ആളുകൾ നോക്കി നിൽക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.

ഒരാൾ കറുത്ത വസ്ത്രം ധരിച്ച് ടൂവീലറിൽ വന്നിറങ്ങുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഈ സമയം അവിടേക്ക് ഒരു സ്ത്രീ നടന്നുവരുന്നത് കാണാം. പെട്ടെന്ന് സ്കൂട്ടറിലെത്തിയ ആൾ യുവതിക്ക് മേൽ ചാടിവീണ് കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ചു.

എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ തടയുകയും ചെയ്തു. ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

> സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. "വീഡിയോ പകർത്തി നിൽക്കാതെ പ്രതികരിക്കാൻ തയ്യാറായ ബെംഗളൂരുവിലെ യുവാക്കളിൽ അഭിമാനം കൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358326/attempt-to-murder-wife-by-slitting-her-throat-in-broad-daylight-in-bengaluru-locals-beat-up-young-man-new)