---
title: "കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം "
english_title: "Accident, tragic end for expatriate Malayali"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358260/accident-tragic-end-for-expatriate-malayali"
published_at: "2026-05-09T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe8b63aaac0_pravasi.jpg"
keywords: []
---

# കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ : ** അജ്​മാനിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു.

## Article Content

**കണ്ണൂർ : ** അജ്​മാനിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു.

കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി (62) ആണ്​ മരണപ്പെട്ടത്​. വെള്ളിയാഴ്ച രാവിലെയാണ്​ ഇദ്ദേഹം അജ്മാനിൽ നിന്നും യാത്രാതിരിച്ചത്​.

കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകവേ കണ്ണൂർ പരിയാരത്തിന് സമീപം വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്​ദുറഹ്​മാനെ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വർഷങ്ങളായി അജ്മാനിൽ ഹോട്ടൽ കച്ചവടം ചെയ്തുവരികയായിരുന്നു.

അജ്മാൻ തൃക്കരിപ്പൂർ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ചു.

അജ്മാനിലെ കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു അജ്മാനിലെ മുവൈഹാത്തിൽ സഫ റെസ്റ്റൊറന്‍റ്​ ഉടമയാണ്​ സഫ ഹാജിക്ക.

ഭാര്യ ആയിഷ. മക്കൾ : അബ്ദു, ഫസൽ, റാഷിദ്, മറിയം, ഹസീന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358260/accident-tragic-end-for-expatriate-malayali)