---
title: "അദാനിയുടെ കാശിൽ പറന്ന വിമാനത്തിൽ വിഡി സതീശൻ; അദാനി ബന്ധം ദൃശ്യങ്ങൾ പുറത്ത്, കൂടിക്കാഴ്ച രാഹുൽ ഗാന്ധിയുടെ നിലപാടിന് വിരുദ്ധം "
english_title: "VD Satheesan's Adani connection exposed during Congress CM debate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358247/vd-satheesans-adani-connection-exposed-during-congress-cm-debate"
published_at: "2026-05-08T22:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe153476f59_66.jpg"
keywords: []
---

# അദാനിയുടെ കാശിൽ പറന്ന വിമാനത്തിൽ വിഡി സതീശൻ; അദാനി ബന്ധം ദൃശ്യങ്ങൾ പുറത്ത്, കൂടിക്കാഴ്ച രാഹുൽ ഗാന്ധിയുടെ നിലപാടിന് വിരുദ്ധം 

> **Lead Summary:** തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ വിഡി സതീശന്റെ അദാനി ബന്ധം പുറത്ത്. അദാനി കമ്പനിയുമായി സഹകരണം പാടില്ലെന്ന് രാഹുൽ ഗാന്ധിയുടെ നിലപാട് നിലനിൽക്കെ വി ഡി സതീശൻ പ്രസിഡന്റ് കിഷോർ അൽവയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടികാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു . മെയ് ഒന്നിന് വി ഡി സതീശൻ നടത്തിയ മംഗലാപുരം സന്ദർശനത്തിനിടെയാണ് അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി ചർച്ച നടത്തിയത്.

## Article Content

തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ വിഡി സതീശന്റെ അദാനി ബന്ധം പുറത്ത്. അദാനി കമ്പനിയുമായി സഹകരണം പാടില്ലെന്ന് രാഹുൽ ഗാന്ധിയുടെ നിലപാട് നിലനിൽക്കെ വി ഡി സതീശൻ പ്രസിഡന്റ് കിഷോർ അൽവയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടികാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു . മെയ് ഒന്നിന് വി ഡി സതീശൻ നടത്തിയ മംഗലാപുരം സന്ദർശനത്തിനിടെയാണ് അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി ചർച്ച നടത്തിയത്.

കൂടിക്കാഴ്ച്ച നടന്നത് എൻ ഡി എ നേതാവ് ബി എം ഫാറൂഖിന്റെ വസതിയിലാണ്. മംഗലാപുരം വരെ വി ഡി സതീശൻ യാത്ര ചെയ്ത ചാർട്ടേർഡ് വിമാനവും അദാനി ഗ്രൂപ്പ് ബുക്ക് ചെയ്തതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

അദാനിയെ ബിജെപി ഏജന്റ് എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും വിമർശിക്കുമ്പോഴാണ് വി ഡി സതീശന്റെ കൂടികാഴ്ച. ശബരിമല സ്വർണക്കൊള്ള കേസിൽ പൊലീസ് സംശയമുനയിലുള്ള റജികുമാറും സതീശനൊപ്പം ഉണ്ടായിരുന്നു.

സംഭവത്തിൽ കർണാടക കോൺഗ്രസ് നേതൃത്വം പരാതി നൽകി. കോൺഗ്രസ് നേതൃത്വം പോലുമറിയാതെയുള്ള ഇത്തരത്തിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ എന്താണ് എന്നാണ് ഉയർന്നുവരുന്ന ചോദ്യം. വി ഡി സതീശന്റെ മംഗലാപുരം യാത്ര ഇതിനോടകം തന്നെ വിവാദമായി കഴിഞ്ഞതാണ്. അതിനെകുറിച്ച് പലതവണ മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ വി ഡി സതീശൻ തയ്യാറായിരുന്നില്ല.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്ന് ദിവസം മുൻപ് കൊച്ചിയിൽ നിന്നും രാവിലെ 8.40 നാണ് യാത്ര പുറപ്പെടുന്നത്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ഉണ്ടായിരുന്നത് ജെ ഡി എസ് നേതാവ് ബി എം ഫാറൂഖാണ്. ഒപ്പം യാത്ര ചെയ്തത് സ്വർണപാളി കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത രാജി കുമാർ ആയിരുന്നു എന്നതും ഏറെ ദുരൂഹതയേറ്റുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358247/vd-satheesans-adani-connection-exposed-during-congress-cm-debate)