---
title: " വെറ്ററിനറി സര്‍ജന്‍ നിയമനം, അപേക്ഷ ക്ഷണിച്ചു"
english_title: "Veterinary Surgeon Appointment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358221/veterinary-surgeon-appointment"
published_at: "2026-05-08T17:50:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdd51cc3b23_aply.jpg"
keywords: []
---

#  വെറ്ററിനറി സര്‍ജന്‍ നിയമനം, അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** **ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പി.ജി വെറ്റ് തസ്തികയില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.

## Article Content

** **ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പി.ജി വെറ്റ് തസ്തികയില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.

അപേക്ഷകര്‍ക്ക് എം.വി.എസ്.സി സര്‍ജറി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി (ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ സര്‍ജറി ഫ്രം വേള്‍ഡ് വെറ്ററിനറി സര്‍വീസസ്/തത്തുല്യ സര്‍ജറി പരിശീലനം), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 11ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നടപ്പാക്കിവരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ ഒഴിവുള്ളതും ഉടന്‍ ഒഴിവ് വരാന്‍ സാധ്യതയുള്ളതുമായ വെറ്ററിനറി സര്‍ജന്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 88 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.

വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ) സഹിതം മെയ് 11ന് ഉച്ചക്ക് ഒരു മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358221/veterinary-surgeon-appointment)