---
title: "ഈ അവസരം പാഴാക്കരുത് ....:   ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം, അഭിമുഖം മെയ് 12-ന്"
english_title: "Technical Assistant Recruitment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358220/technical-assistant-recruitment"
published_at: "2026-05-08T17:45:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdd46261e61_gfj.jpg"
keywords: []
---

# ഈ അവസരം പാഴാക്കരുത് ....:   ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം, അഭിമുഖം മെയ് 12-ന്

> **Lead Summary:** ** **കോഴിക്കോട് ആര്‍.ഡി.ഒ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ഒരു വര്‍ഷത്തേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസില്‍ നടക്കും.

## Article Content

** **കോഴിക്കോട് ആര്‍.ഡി.ഒ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ഒരു വര്‍ഷത്തേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസില്‍ നടക്കും.

യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ), വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-40. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഓരോ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0471 2306040.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358220/technical-assistant-recruitment)