---
title: "പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം"
english_title: "You can apply for 10th standard and higher secondary equivalency courses."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358219/you-can-apply-for-10th-standard-and-higher-secondary-equivalency-courses"
published_at: "2026-05-08T17:42:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdd37e31912_a.jpg"
keywords: []
---

# പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

> **Lead Summary:** ** **പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവര്‍ക്കും എട്ടിനും പത്തിനും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും പത്താംതരം തുല്യതാ കോഴ്സില്‍ ചേരാം. 1,950 രൂപയാണ് ഫീസ്.

## Article Content

** **പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവര്‍ക്കും എട്ടിനും പത്തിനും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും പത്താംതരം തുല്യതാ കോഴ്സില്‍ ചേരാം. 1,950 രൂപയാണ് ഫീസ്.

ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിലാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്നത്. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2,600 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യമായി കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.

ഫീസുകള്‍ സാക്ഷരതാ മിഷന്റെ ചലാന്‍ വഴി ബാങ്കിലാണ് അടക്കേണ്ടത്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. എല്ലാ ഞായറാഴ്ചയും ജില്ലയിലെ 10 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായാണ് ക്ലാസ് നടത്തുക. ജോലിയുള്ളവര്‍ക്കും ചേരാം.

literacymission.kerala.org എന്ന ലിങ്ക് വഴി മെയ് 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കോര്‍പ്പറേഷന്‍/നഗരസഭ/ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരില്‍നിന്നും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2370053, 8281175355.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358219/you-can-apply-for-10th-standard-and-higher-secondary-equivalency-courses)