---
title: "ബേക്കറി സ്റ്റൈൽ ചോക്കോ ചിപ്പ് കുക്കീസ് ഇനി വീട്ടിലുണ്ടാക്കാം; അതും ഓവൻ ഇല്ലാതെ"
english_title: "Bakery-style chocolate chip cookies can now be made at home; that too without an oven"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358211/bakery-style-chocolate-chip-cookies-can-now-be-made-at-home-that-too-without-an-oven"
published_at: "2026-05-08T17:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdcb7dbb11c_xsdefaewrg.jpg"
keywords: []
---

# ബേക്കറി സ്റ്റൈൽ ചോക്കോ ചിപ്പ് കുക്കീസ് ഇനി വീട്ടിലുണ്ടാക്കാം; അതും ഓവൻ ഇല്ലാതെ

> **Lead Summary:** **[** ബേക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ചോക്ലേറ്റ് കൊതിയന്മാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ചോക്കോ ചിപ്പ് കുക്കീസ്. ചായയ്ക്കൊപ്പമോ കുട്ടികൾക്ക് ലഞ്ച് ബോക്സിലോ നൽകാൻ പറ്റിയ, പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം സോഫ്റ്റുമായ ഈ കുക്കീസ് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഓവൻ ഇല്ലാത്തവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ റെസിപ്പി എങ്ങനെയെന്നു നോക്കാം.

## Article Content

**[** ബേക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ചോക്ലേറ്റ് കൊതിയന്മാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ചോക്കോ ചിപ്പ് കുക്കീസ്. ചായയ്ക്കൊപ്പമോ കുട്ടികൾക്ക് ലഞ്ച് ബോക്സിലോ നൽകാൻ പറ്റിയ, പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം സോഫ്റ്റുമായ ഈ കുക്കീസ് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഓവൻ ഇല്ലാത്തവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ റെസിപ്പി എങ്ങനെയെന്നു നോക്കാം.

**ആവശ്യമായ സാധനങ്ങൾ **:

മൈദ: 1.5 കപ്പ്

വെണ്ണ : 1/2 കപ്പ് (റൂം ടെമ്പറേച്ചറിൽ ഉള്ളത്)

പഞ്ചസാര: 1/2 കപ്പ് (പൊടിച്ചത്)

ശർക്കര പൊടിച്ചത് അല്ലെങ്കിൽ ബ്രൗൺ ഷുഗർ: 1/4 കപ്പ് (നല്ല നിറവും സോഫ്റ്റ്‌നസ്സും കിട്ടാൻ)

മുട്ട: 1 എണ്ണം

വാനില എസ്സൻസ്: 1 ടീസ്പൂൺ

ബേക്കിംഗ് സോഡ: 1/2 ടീസ്പൂൺ

ഉപ്പ്: ഒരു നുള്ള്

ചോക്കോ ചിപ്സ്: 1/2 കപ്പ് (അല്ലെങ്കിൽ ചോക്ലേറ്റ് കഷ്ണങ്ങൾ ആക്കിയത്)

**തയ്യാറാക്കുന്ന വിധം**

ഒരു വലിയ പാത്രത്തിൽ വെണ്ണയും പൊടിച്ച പഞ്ചസാരയും ബ്രൗൺ ഷുഗറും ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇതിലേക്ക് മുട്ടയും വാനില എസ്സൻസും ചേർത്ത് വീണ്ടും നന്നായി ഇളക്കുക.

മറ്റൊരു പാത്രത്തിൽ മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചേർത്ത് അരിച്ചെടുക്കുക. ഈ പൊടി നേരത്തെ തയ്യാറാക്കി വെച്ച വെണ്ണ മിശ്രിതത്തിലേക്ക് കുറേശ്ശെയായി ചേർത്ത് പതുക്കെ കുഴച്ചെടുക്കുക (ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി ലൂസ് ആയിരിക്കണം).

ഇതിലേക്ക് ചോക്കോ ചിപ്സ് ചേർത്ത് ഒന്ന് കൂടി ഇളക്കുക. ഈ മാവ് 15-20 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുന്നത് കുക്കീസ് നല്ല ഷേപ്പിൽ കിട്ടാൻ സഹായിക്കും. ബേക്കിംഗ് ട്രേയിൽ അല്പം വെണ്ണ തടവുക. മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കൈവെള്ളയിൽ വെച്ച് ചെറുതായി പരത്തി ട്രേയിൽ വെക്കുക. (കുക്കീസ് ബേക്ക് ചെയ്യുമ്പോൾ പരന്നു വരുമെന്നതിനാൽ അകലം പാലിച്ചു വേണം വെക്കാൻ). മുകളിൽ കുറച്ചു ചോക്കോ ചിപ്സ് കൂടി വിതറാം.

**ഓവനിൽ: **180°C പ്രീഹീറ്റ് ചെയ്ത ഓവനിൽ 12-15 മിനിറ്റ് ബേക്ക് ചെയ്യുക.

**കുക്കറിൽ: **കുക്കറിന്റെ ഉള്ളിൽ ഒരു സ്റ്റാൻഡ് വെച്ച് 10 മിനിറ്റ് മീഡിയം ഫ്ലെയിമിൽ പ്രീഹീറ്റ് ചെയ്യുക. കുക്കീ വെച്ച പ്ലേറ്റ് സ്റ്റാൻഡിന് മുകളിൽ വെച്ച് വിസിൽ ഇല്ലാതെ മൂടി വെക്കുക. ചെറിയ തീയിൽ 15-20 മിനിറ്റ് ബേക്ക് ചെയ്യുക.

**ശ്രദ്ധിക്കുക: **കുക്കീസ് ചൂടോടെ ഇരിക്കുമ്പോൾ വളരെ സോഫ്റ്റ് ആയിരിക്കും. തണുത്തു കഴിയുമ്പോൾ ഇത് നല്ല ക്രിസ്പി ആയി മാറും. നന്നായി തണുത്ത ശേഷം ഒരു എയർ ടൈറ്റ് ഡപ്പിയിൽ സൂക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358211/bakery-style-chocolate-chip-cookies-can-now-be-made-at-home-that-too-without-an-oven)