---
title: "ഇതൊന്ന് പരീക്ഷിച്ച് നോക്കൂ! വറുത്തരച്ച രുചിയിൽ ഒരു കിടിലൻ ചെറുപയർ കറി"
english_title: "Chickpea curry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358204/chickpea-curry"
published_at: "2026-05-08T16:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdc6089b68a_Chickpea_curry.jpg"
keywords: []
---

# ഇതൊന്ന് പരീക്ഷിച്ച് നോക്കൂ! വറുത്തരച്ച രുചിയിൽ ഒരു കിടിലൻ ചെറുപയർ കറി

> **Lead Summary:** കേരളീയരുടെ പ്രിയപ്പെട്ട വിഭവമായ ചെറുപയർ കറി ചോറിനും പുട്ടിനും കഞ്ഞിക്കുമൊപ്പം ഒരുപോലെ സ്വാദിഷ്ടമാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:

## Article Content

കേരളീയരുടെ പ്രിയപ്പെട്ട വിഭവമായ ചെറുപയർ കറി ചോറിനും പുട്ടിനും കഞ്ഞിക്കുമൊപ്പം ഒരുപോലെ സ്വാദിഷ്ടമാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ:**

ചെറുപയർ: 1 കപ്പ്

തേങ്ങ ചിരകിയത്: ½ - ¾ കപ്പ്

പച്ചമുളക്: 2-3 എണ്ണം

ചുമന്നുള്ളി: 4-5 എണ്ണം (അരയ്ക്കാൻ) + 4 എണ്ണം (താളിക്കാൻ)

വെളുത്തുള്ളി: 2 അല്ലി

ജീരകം: ½ ടീസ്‌പൂൺ

മഞ്ഞൾപ്പൊടി: ½ ടീസ്‌പൂൺ

മുളകുപൊടി: ½ ടീസ്‌പൂൺ (ആവശ്യമെങ്കിൽ മാത്രം)

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ, കടുക്, കറിവേപ്പില, വറ്റൽമുളക്: താളിക്കാൻ

**തയ്യാറാക്കുന്ന വിധം:**

ചെറുപയർ നന്നായി കഴുകിയ ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക (ഏകദേശം 3-4 വിസിൽ). പയർ നന്നായി വെന്തുവരാൻ ശ്രദ്ധിക്കണം.

തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി, 4-5 ചുമന്നുള്ളി എന്നിവ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

വെന്ത ചെറുപയറിലേക്ക് ഈ തേങ്ങ അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കറി പാകത്തിന് കുറുക്കിയെടുക്കുക. ഒന്ന് തിളച്ചു വരുമ്പോൾ തീ അണയ്ക്കാം.

ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളക്, കറിവേപ്പില, അരിഞ്ഞ ചുമന്നുള്ളി എന്നിവ ചേർത്ത് ഉള്ളി മൂത്ത് വരുമ്പോൾ കറിയിലേക്ക് ഒഴിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358204/chickpea-curry)