---
title: "കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു; 44 വർഷം തടവും പിഴയും"
english_title: "Adopted girl sexually assaulted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358203/adopted-girl-sexually-assaulted"
published_at: "2026-05-08T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdc556397e4_19.jpg"
keywords: []
---

# കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു; 44 വർഷം തടവും പിഴയും

> **Lead Summary:** **കണ്ണൂർ:[ **[ ]വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവ് വിധിച്ചു. മാങ്ങാട്ടിടം സ്വദേശിയായ സി.ജി. ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്.

## Article Content

**കണ്ണൂർ:[ **[ ]വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവ് വിധിച്ചു. മാങ്ങാട്ടിടം സ്വദേശിയായ സി.ജി. ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ 1,04,000 രൂപ പിഴയായും കോടതി ഒടുക്കണം. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മറ്റൊരു കേസിൽ ശശികുമാറിന് നേരത്തെ ഏഴ് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു.

ഈ രണ്ട് കേസുകളിലെയും ശിക്ഷാ കാലാവധി പ്രതി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. 2016-ലാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358203/adopted-girl-sexually-assaulted)