---
title: " നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  അപകടം; യുവതിക്ക് ഗുരുതര പരിക്ക്"
english_title: "Accident: Private bus and scooter collide in Nadapuram; Woman seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358185/accident-private-bus-and-scooter-collide-in-nadapuram-woman-seriously-injured"
published_at: "2026-05-08T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb818922f9_accident.jpg"
keywords: []
---

#  നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  അപകടം; യുവതിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത്‌ ശബനക്കാണ് പരിക്കേറ്റത്.

## Article Content

**നാദാപുരം: **നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത്‌ ശബനക്കാണ് പരിക്കേറ്റത്.

കസ്തൂരിക്കുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം . കല്ലാച്ചി ഭാഗത്തുനിന്നും തുണേരിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ, അതേ ദിശയിൽ നിന്നെത്തിയ KL18Y5861 എന്ന നമ്പർ രജിസ്ട്രേഷനുള്ള ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ താടിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 28-ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അമിതവേഗതയിലും അശ്രദ്ധമായും ബസ് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358185/accident-private-bus-and-scooter-collide-in-nadapuram-woman-seriously-injured)