---
title: "സൗജന്യ യാത്ര കൈയെത്തും ദൂരത്തോ ....?  സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്"
english_title: "KSRTC to take stock of female passengers; Gender ticketing from tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358178/ksrtc-to-take-stock-of-female-passengers-gender-ticketing-from-tomorrow-new-"
published_at: "2026-05-08T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb2dceec1e_ksrtc.jpg"
keywords: []
---

# സൗജന്യ യാത്ര കൈയെത്തും ദൂരത്തോ ....?  സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസി ബസ്സുകളിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നു. ** ** യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 9) മുതൽ നൽകുന്ന ടിക്കറ്റുകളിൽ 'സ്ത്രീ/പുരുഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കം.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസി ബസ്സുകളിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നു. ** ** യാത്രക്കാരുടെ ലിംഗഭേദം തിരിച്ചുള്ള കണക്കുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നാളെ (മെയ് 9) മുതൽ നൽകുന്ന ടിക്കറ്റുകളിൽ 'സ്ത്രീ/പുരുഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടി കൂടിയാണ് ഈ നീക്കം.

ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയിട്ടുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തിരുന്നു.

ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിന്‍റെ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഈ പുതിയ ടിക്കറ്റിങ് സംവിധാനം സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. മെയ് ഒൻപത് മുതൽ എല്ലാ ഡിപ്പോകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358178/ksrtc-to-take-stock-of-female-passengers-gender-ticketing-from-tomorrow-new-)