---
title: "അനൈൻ വിനോദിന്റെ മരണം; ഭക്ഷണത്തിലൂടെയുള്ള അണുബാധ മൂലമെന്ന് സംശയിക്കുന്നതായി കുടുംബം, നാദാപുരം പോലീസ് കേസെടുത്തു"
english_title: "Anain Vinod's death; Family files case, police suspect foodborne infection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358172/anain-vinods-death-family-files-case-police-suspect-foodborne-infection"
published_at: "2026-05-08T14:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdaa86986ee_vinod.jpg"
keywords: []
---

# അനൈൻ വിനോദിന്റെ മരണം; ഭക്ഷണത്തിലൂടെയുള്ള അണുബാധ മൂലമെന്ന് സംശയിക്കുന്നതായി കുടുംബം, നാദാപുരം പോലീസ് കേസെടുത്തു

> **Lead Summary:** നാദാപുരം: ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകി.

## Article Content

നാദാപുരം: ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകി.

തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് ഒന്നിന് സുഹൃത്തുക്കളോടൊപ്പം ചേലക്കാട് നിന്ന് മന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ അനൈനിനൊമുണ്ടായിരുന്നവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും വൃക്കയുൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ തകരാറിലാകുകയും ചെയ്തതാണ് മരണകാരണമായത്. യുവാവിന്റെ മരണകാരണം ഭക്ഷണത്തിലൂടെയുള്ള അണുബാധയാണോ എന്ന് സംശയമുണ്ടെന്ന് കാണിച്ച് അനൈന്റെ പിതാവിന്റെ സഹോദരൻ സത്യനാണ് പോലീസിൽ പരാതി നൽകിയത്. തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358172/anain-vinods-death-family-files-case-police-suspect-foodborne-infection)