---
title: " കടയിൽ പോകാതെ തന്നെ  'കണ്ണൂർ സ്പെഷ്യൽ  കോക്റ്റയിൽ' ഇനി വീട്ടിലും ഉണ്ടാക്കാം ...."
english_title: "Kannur Style Cocktail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358163/kannur-style-cocktail"
published_at: "2026-05-08T14:17:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fda397e80a6_fd.jpg"
keywords: []
---

#  കടയിൽ പോകാതെ തന്നെ  'കണ്ണൂർ സ്പെഷ്യൽ  കോക്റ്റയിൽ' ഇനി വീട്ടിലും ഉണ്ടാക്കാം ....

> **Lead Summary:** ** **ഐസ് ക്യൂബുകളുടെ തണുപ്പും, ഫ്രൂട്ടുകളുടെ ഫ്രഷ് ഫ്‌ളേവറും ചേർന്ന് ലഭിക്കുന്ന രൂചി, ഒരിക്കൽ പരീക്ഷിച്ചാൽ വീണ്ടുo പരീക്ഷിച്ചു നോക്കാൻ തോന്നും . ക്ഷീണത്തോടെ വീട്ടിലെത്തിയ ശേഷം ഒരു ഗ്ലാസ് കണ്ണൂർ സ്പെഷ്യൽ കോക്റ്റയിൽ തയ്യാറാക്കി കുടിച്ചാൽ മാത്രം മതി ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം ലഭിക്കാൻ .

## Article Content

** **ഐസ് ക്യൂബുകളുടെ തണുപ്പും, ഫ്രൂട്ടുകളുടെ ഫ്രഷ് ഫ്‌ളേവറും ചേർന്ന് ലഭിക്കുന്ന രൂചി, ഒരിക്കൽ പരീക്ഷിച്ചാൽ വീണ്ടുo പരീക്ഷിച്ചു നോക്കാൻ തോന്നും . ക്ഷീണത്തോടെ വീട്ടിലെത്തിയ ശേഷം ഒരു ഗ്ലാസ് കണ്ണൂർ സ്പെഷ്യൽ കോക്റ്റയിൽ തയ്യാറാക്കി കുടിച്ചാൽ മാത്രം മതി ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം ലഭിക്കാൻ .

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മലബാർ സ്പെഷ്യലാണ് ഇത്. കണ്ണൂർ സ്പെഷ്യൽ കോക്റ്റൈൽ ഇനി നിങ്ങൾക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

പപ്പായ 

ആപ്പിൾ

മാതളനാരങ്ങ

ചെറുപഴം

ഈന്തപ്പഴം

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി

പഞ്ചസാര

ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ്

വാനില ഐസ്ക്രീം

തയാറാക്കുന്ന രീതി

കട്ടയാക്കിയ പാലും പഴുത്ത പപ്പായയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ഒരു വലിയ ഗ്ലാസിലേക്ക് ചെറുതായി അരിഞ്ഞ ആപ്പിൾ, ചെറുപഴം, മാതളനാരങ്ങ, ഈന്തപ്പഴം എന്നിവയുടെ പകുതി ഭാഗം ഇടുക.

ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പപ്പായ-പാൽ മിശ്രിതം ഒഴിക്കുക.ഇതിന് മുകളിലായി ബാക്കിയുള്ള ഫ്രൂട്ട്സ് വിതറാം. ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക.ഏറ്റവും മുകളിലായി ഒരു സ്പൂൺ ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ് വിതറുന്നത് കണ്ണൂർ കോക്ടെയിലിന് ആ പ്രത്യേക രുചി നൽകും. താൽപ്പര്യമുണ്ടെങ്കിൽ ഒരു സ്കൂപ്പ് വാനില ഐസ്ക്രീം കൂടി മുകളിൽ ചേർക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358163/kannur-style-cocktail)