---
title: " പഴം ഇല്ലെങ്കിൽ കാണാമായിരുന്നു ....! പോക്സോ കേസ്  ഭയന്ന് താക്കോൽ വിഴുങ്ങി യുവാവിന്റെ ആത്മഹത്യാ ശ്രമം, ബെംഗളൂരു പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ"
english_title: "Fearing POCSO case, youth attempts suicide by swallowing key  Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358145/fearing-pocso-case-youth-attempts-suicide-by-swallowing-key-bengaluru"
published_at: "2026-05-08T13:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd92bd30349_fh.jpg"
keywords: []
---

#  പഴം ഇല്ലെങ്കിൽ കാണാമായിരുന്നു ....! പോക്സോ കേസ്  ഭയന്ന് താക്കോൽ വിഴുങ്ങി യുവാവിന്റെ ആത്മഹത്യാ ശ്രമം, ബെംഗളൂരു പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

> **Lead Summary:** **ബെംഗളൂരു: **കാണാതായ പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ബെംഗളൂരു പൊലീസിനെ അമ്പരപ്പിച്ച് യുവാവിന്റെ പരാക്രമം. ചോദ്യം ചെയ്യലിനിടെ രാമു എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ താക്കോൽ വിഴുങ്ങുകയായിരുന്നു. ഞായറാഴ്ച മദനനായകനഹള്ളി പോലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

**ബെംഗളൂരു: **കാണാതായ പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ബെംഗളൂരു പൊലീസിനെ അമ്പരപ്പിച്ച് യുവാവിന്റെ പരാക്രമം. ചോദ്യം ചെയ്യലിനിടെ രാമു എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ താക്കോൽ വിഴുങ്ങുകയായിരുന്നു. ഞായറാഴ്ച മദനനായകനഹള്ളി പോലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

17 വയസ്സുകാരിയെ കാണാതായ കേസിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാമുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ പോക്സോ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് ഭയന്ന യുവാവ് പരിഭ്രാന്തനാവുകയും മേശപ്പുറത്തിരുന്ന ലോക്കപ്പിന്റെ താക്കോൽ കൈക്കലാക്കി വിഴുങ്ങുകയുമായിരുന്നു. യുവാവിന്റെ ഈ അപ്രതീക്ഷിത നീക്കം ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയയിലൂടെ താക്കോൽ പുറത്തെടുക്കുന്നതിലെ അപകടസാധ്യത കണക്കിലെടുത്ത ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ മറ്റൊരു വഴി തിരഞ്ഞെടുത്തു. യുവാവിന് ഏകദേശം 10 കിലോ നേന്ത്രപ്പഴം കഴിക്കാനായി നൽകി. സ്വാഭാവികമായ രീതിയിൽ താക്കോൽ പുറത്തുകൊണ്ടുവരാനായിരുന്നു ഈ ശ്രമം.

ഡോക്ടർമാരുടെ കണക്കുകൂട്ടലുകൾ ശരിവെച്ചുകൊണ്ട്, മൂന്നാം ദിവസം താക്കോൽ സ്വാഭാവികമായി പുറത്തെത്തി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ചൊവ്വാഴ്ച ഇയാളെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിച്ച രാമുവിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358145/fearing-pocso-case-youth-attempts-suicide-by-swallowing-key-bengaluru)