---
title: " പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി"
english_title: "Demonstration in favor of VD Satheesan; Action taken in Idukki DCC, four people removed from posts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358131/demonstration-in-favor-of-vd-satheesan-action-taken-in-idukki-dcc-four-people-removed-from-posts-new"
published_at: "2026-05-08T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8c3749e17_vd.jpg"
keywords: []
---

#  പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

> **Lead Summary:** **ഇടുക്കി: **വി ഡി സതീശന് അനുകൂലമായി പ്രകടനം നടന്നതിയ സംഭവത്തില്‍ നടപടിയുമായി ഇടുക്കി ഡിസിസി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പേർക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചത്.

## Article Content

**ഇടുക്കി: **വി ഡി സതീശന് അനുകൂലമായി പ്രകടനം നടന്നതിയ സംഭവത്തില്‍ നടപടിയുമായി ഇടുക്കി ഡിസിസി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പേർക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു അറിയിച്ചു. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനെതിരെയാണ് നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358131/demonstration-in-favor-of-vd-satheesan-action-taken-in-idukki-dcc-four-people-removed-from-posts-new)