---
title: "'ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ മരിക്കുന്നു'; മക്കൾ കാനഡയിലും  ആശുപത്രിയിലും ജോലി ചെയ്യുന്നു"
english_title: "'Born in poverty, dies in poverty'; Children work in Canada and hospitals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358119/born-in-poverty-dies-in-poverty-children-work-in-canada-and-hospitals"
published_at: "2026-05-08T11:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8207596d5_sdfgswfdg.jpg"
keywords: []
---

# 'ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ മരിക്കുന്നു'; മക്കൾ കാനഡയിലും  ആശുപത്രിയിലും ജോലി ചെയ്യുന്നു

> **Lead Summary:** ലുധിയാന: **[** ദാരിദ്ര്യവും വിഷാദവും താങ്ങാനാവാതെ പഞ്ചാബിലെ ലുധിയാനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. പമാൽ ഗ്രാമത്തിൽ താമസിക്കുന്ന ഗുർമീത് സിങ് , ഭാര്യ നരീന്ദർ കൗർ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ലുധിയാന: **[** ദാരിദ്ര്യവും വിഷാദവും താങ്ങാനാവാതെ പഞ്ചാബിലെ ലുധിയാനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. പമാൽ ഗ്രാമത്തിൽ താമസിക്കുന്ന ഗുർമീത് സിങ് , ഭാര്യ നരീന്ദർ കൗർ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

>  "ദാരിദ്ര്യത്തിലാണ് ഞങ്ങൾ ജനിച്ചത്, ദാരിദ്ര്യത്തിൽ തന്നെ മരിക്കുന്നു" എന്ന് രണ്ട് പേജുള്ള കുറിപ്പിൽ ദമ്പതികൾ എഴുതിയിരുന്നു. ജീവിതത്തിൽ സന്തോഷമില്ലാത്തതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്നും ഇതിൽ മക്കളെ കുറ്റപ്പെടുത്തരുതെന്നും കത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

 ഇവരുടെ മൂത്ത മകനും മകളും കാനഡയിലാണ്. അവരെ വിദേശത്തേക്ക് അയക്കുന്നതിനായി ഏകദേശം രണ്ടര ഏക്കറോളം ഭൂമി ദമ്പതികൾ വിറ്റിരുന്നു. ലുധിയാനയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇളയ മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

ഭൂമി വിറ്റതിന് പിന്നാലെ നരീന്ദർ കൗർ കടുത്ത വിഷാദത്തിലാവുകയും ഇവരുടെ ചികിത്സയ്ക്കായി വലിയ തുക ചെലവാകുകയും ചെയ്തിരുന്നു. കുട്ടികൾ അകലെയായതും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇവരെ തളർത്തിയതാകാം എന്ന് പോലീസ് കരുതുന്നു.

ബുധനാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് മകൻ ഖുഷ്മീന്ദർ സിങ് എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്. ഈ മകനും കാനഡയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മക്കളും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും മക്കൾ ഇവരെ ഉപദ്രവിച്ചിരുന്നില്ലെന്നും നാട്ടുകാരും ബന്ധുക്കളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358119/born-in-poverty-dies-in-poverty-children-work-in-canada-and-hospitals)