---
title: "  കണ്ണ് നട്ട് കാത്തിരുന്ന ദിവസം എത്തി, കേരളത്തിൽ സ്വർണവില കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത്?"
english_title: "Gold prices have decreased in Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358089/gold-prices-have-decreased-in-kerala"
published_at: "2026-05-08T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd6d86f334b_ring.jpg"
keywords: []
---

#   കണ്ണ് നട്ട് കാത്തിരുന്ന ദിവസം എത്തി, കേരളത്തിൽ സ്വർണവില കുറഞ്ഞു, ഇന്ന് കൊടുക്കേണ്ടത്?

> **Lead Summary:** **കൊച്ചി: **ഉപഭോക്താക്കൾക്ക് ആശ്വാസം .... കേരളത്തിൽ സ്വർണ വില കുറഞ്ഞു. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.

## Article Content

**കൊച്ചി: **ഉപഭോക്താക്കൾക്ക് ആശ്വാസം .... കേരളത്തിൽ സ്വർണ വില കുറഞ്ഞു. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.

ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്.

ഇന്നലെ 1,12,200 രൂപ നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്​പോട് ഗോൾഡ് ട്രോയ് ഔൺസിന് 0.35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 4,715.96 ഡോളറാണ് വില. 16.49 ഡോളർ വർധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358089/gold-prices-have-decreased-in-kerala)