---
title: "ആരോഗ്യമുള്ള മുടി ആത്മവിശ്വാസത്തിന്റെ അടയാളമാണ്! വരൂ... മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളും പരിഹാരവും അറിയാം  "
english_title: "Let's see what we can do to strengthen our hair."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358079/lets-see-what-we-can-do-to-strengthen-our-hair"
published_at: "2026-05-08T09:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd66184e93e_1.jpg"
keywords: []
---

# ആരോഗ്യമുള്ള മുടി ആത്മവിശ്വാസത്തിന്റെ അടയാളമാണ്! വരൂ... മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളും പരിഹാരവും അറിയാം  

> **Lead Summary:** **[ **ഒരാളുടെ സൗന്ദര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് മുടി. കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ആത്മവിശ്വാസം കൂട്ടുമ്പോൾ അമിതമായ മുടികൊഴിച്ചിൽ പലരിലും ആശങ്ക സൃഷ്ടിക്കുന്നു.

## Article Content

**[ **ഒരാളുടെ സൗന്ദര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് മുടി. കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ആത്മവിശ്വാസം കൂട്ടുമ്പോൾ അമിതമായ മുടികൊഴിച്ചിൽ പലരിലും ആശങ്ക സൃഷ്ടിക്കുന്നു.

> രാവിലെ എഴുന്നേറ്റ് തലയണയിൽ വീണുകിടക്കുന്ന മുടിനാരുകൾ കാണുമ്പോൾ തന്നെ പലർക്കും പേടി തുടങ്ങും. “എന്തുകൊണ്ടാണ് മുടി ഇങ്ങനെ കൊഴിയുന്നത്?” എന്ന ചോദ്യം ഇന്നത്തെ യുവാക്കളിലും മുതിർന്നവരിലും ഒരുപോലെ ഉയരുന്നുണ്ട്.

**മുടി കൊഴിചിലിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്**

*ഭക്ഷണത്തിലെ പോഷകക്കുറവ്*

മുടിക്ക് ഏറ്റവും ആവശ്യമായത് പ്രോട്ടീനും വിറ്റാമിനുകളുമാണ്. ജങ്ക് ഫുഡുകളും അനിയന്ത്രിതമായ ഭക്ഷണശീലങ്ങളും കാരണം ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭിക്കാതെ പോകുന്നു. ഇതോടെ മുടിയുടെ വേരുകൾ ദുർബലമായി കൊഴിച്ചിൽ വർധിക്കും.

*ടെൻഷനും ഉറക്കക്കുറവും*

അധികം ചിന്തിക്കലും ശരീരത്തെയും മുടിയെയും ഒരുപോലെ ബാധിക്കുന്നു. മാനസിക സമ്മർദ്ദം കൂടുമ്പോൾ മുടിയുടെ വളർച്ച മന്ദഗതിയിലാകും. രാസവസ്തുക്കളുടെ അമിത ഉപയോഗം, ഹെയർ കളർ, സ്ട്രെയിറ്റനിംഗ്, ശക്തമായ ഷാംപൂ എന്നിവ മുടിയുടെ സ്വാഭാവിക കരുത്ത് ഇല്ലാതാക്കുന്നു. ഫാഷന്റെ പേരിൽ ഉപയോഗിക്കുന്ന ചില ഉൽപ്പന്നങ്ങൾ മുടിക്ക് വലിയ നാശം വരുത്താറുണ്ട്.

ആരോഗ്യമുള്ള മുടിക്ക് ചെയ്യേണ്ടേ കാര്യങ്ങൾ**

കട്ടിയുള്ള മുടിക്ക് വിലകൂടിയ ട്രീറ്റ്മെന്റുകൾ മാത്രം മതിയാകില്ല. നല്ല ഭക്ഷണം, ശരിയായ ഉറക്കം, സ്ഥിരമായ പരിചരണം എന്നിവയാണ് യഥാർത്ഥ രഹസ്യം. ആഴ്ചയിൽ ഒരിക്കൽ വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുകയും മുടിവളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

ഉലുവ, കറ്റാർവാഴ, കറിവേപ്പില തുടങ്ങിയ പ്രകൃതിദത്ത മാർഗങ്ങളും മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358079/lets-see-what-we-can-do-to-strengthen-our-hair)