---
title: "വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ "
english_title: "Missing middle-aged man found dead in forest in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358030/missing-middle-aged-man-found-dead-in-forest-in-wayanad"
published_at: "2026-05-07T22:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcc336a25e8_wayanad.jpg"
keywords: []
---

# വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ 

> **Lead Summary:** **ബത്തേരി: **വയനാട്ടിൽ കാണാതായ മധ്യവയസ്കനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ബത്തേരി: **വയനാട്ടിൽ കാണാതായ മധ്യവയസ്കനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27 ന് വൈകിട്ട് മുതലാണ് മോഹനനെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തി വരികയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനംവകുപ്പ് ജീവനക്കാർ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358030/missing-middle-aged-man-found-dead-in-forest-in-wayanad)