---
title: "'ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസിന്റെ അടുക്കള കാര്യത്തിലല്ല', മാത്യു കുഴൽനാടന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ്"
english_title: "Muslim League leader responds to Mathew Kuzhalnadan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358015/muslim-league-leader-responds-to-mathew-kuzhalnadan"
published_at: "2026-05-07T19:59:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fca211a543f_mathwe.jpg"
keywords: []
---

# 'ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസിന്റെ അടുക്കള കാര്യത്തിലല്ല', മാത്യു കുഴൽനാടന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ്

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ച മുസ്ലീം ലീഗിനെതിരെ പ്രതികരണം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി ലീഗ് നേതാവ്.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ച മുസ്ലീം ലീഗിനെതിരെ പ്രതികരണം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി ലീഗ് നേതാവ്.

ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസിന്റെ അടുക്കള കാര്യത്തിലല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ഇഎഎം അമീൻ പറഞ്ഞു. സമൂഹമാധ്യത്തിലൂടെയായിരുന്നു അമീന്റെ പ്രതികരണം.

മുസ്ലീം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷേ മുസ്ലീം ലീഗിന്റെ ആഭ്യന്തരകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നായിരുന്നു മാധ്യമങ്ങളോട് മാത്യു കുഴൽനാടൻ പറഞ്ഞത്.

വിജയം ആരും മറക്കരുതെന്നും പരസ്പരം ധാരണയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ പ്രതികരണത്തിന് അതിരൂക്ഷമായ ഭാഷയിലാണ് ലീഗ് നേതാവ് പ്രതികരിച്ചിരിക്കുന്നത്.

ലീഗിന് പക്വതയും തന്റേടവുമുള്ള ഉശിരൻ നേതാക്കളുണ്ട്. മൂവാറ്റുപുഴയിലെ ലീഗ് നേതാക്കൾ വിചാരിച്ചാൽ മാത്യു കുഴൽനാടൻ നിയമസഭ കാണില്ലെന്നും കുറിപ്പിൽ പറയുന്നു. ഒരുപാട് കളിച്ചാൽ പല കഥകളും പറയേണ്ടിവരും എന്നും ഫേസ്ബുക്ക് പോസ്റ്റിൽ മാത്യു കുഴൽനാടനെതിരെ ഭീഷണിയും ലീഗ് നേതാവ് ഉയർത്തുന്നുണ്ട്.

വെറും അഞ്ചാണ്ട് എംഎൽഎ ആയപ്പോൾ ഇത്രയും അഹങ്കാരം വന്നെങ്കിൽ അഞ്ച് പതിറ്റാണ്ടിലധികം ജനപ്രതിനിധികളായവരും അതിലേറെ കാലത്തെ രാഷ്ട്രീയ പാരമ്പര്യവും ഉള്ളവരാണ് ലീഗിന്റെ നേതാക്കളെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358015/muslim-league-leader-responds-to-mathew-kuzhalnadan)