---
title: " കറുത്തുരുണ്ട കഴുത്തിന് ഇനി  വിട....: തിളക്കമുള്ള ചർമ്മത്തിനായി ഇവ ഉപയോഗിക്കൂ ..."
english_title: "Ways to get rid of dark neck discoloration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357998/ways-to-get-rid-of-dark-neck-discoloration"
published_at: "2026-05-07T17:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc82e679306_blk.jpg"
keywords: []
---

#  കറുത്തുരുണ്ട കഴുത്തിന് ഇനി  വിട....: തിളക്കമുള്ള ചർമ്മത്തിനായി ഇവ ഉപയോഗിക്കൂ ...

> **Lead Summary:** ** ന**മ്മളിൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്തിലെ കറുപ്പ് നിറം . നിറം വെക്കാൻ പല വഴികളും പരീക്ഷിച്ച് മടുത്തവരാകും പലരും . അമിതമായ വെയിൽ ഏൽക്കുന്നതും, മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും, കൃത്യമായ ശുചിത്വമില്ലായ്മയുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പാർശ്വഫലങ്ങളുണ്ടാക്കുന്ന കെമിക്കലുകൾക്ക് പിന്നാലെ പോകാതെ തന്നെ വീട്ടിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ഈ കറുപ്പ് നിറം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.

## Article Content

** ന**മ്മളിൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്തിലെ കറുപ്പ് നിറം . നിറം വെക്കാൻ പല വഴികളും പരീക്ഷിച്ച് മടുത്തവരാകും പലരും . അമിതമായ വെയിൽ ഏൽക്കുന്നതും, മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും, കൃത്യമായ ശുചിത്വമില്ലായ്മയുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പാർശ്വഫലങ്ങളുണ്ടാക്കുന്ന കെമിക്കലുകൾക്ക് പിന്നാലെ പോകാതെ തന്നെ വീട്ടിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ഈ കറുപ്പ് നിറം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.

**1. നാരങ്ങാനീരും റോസ് വാട്ടറും**

നാരങ്ങാനീരിലെ ബ്ലീച്ചിംഗ് ഗുണങ്ങൾ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. തുല്യ അളവിൽ നാരങ്ങാനീരും റോസ് വാട്ടറും കലർത്തി രാത്രി കിടക്കാൻ നേരം കഴുത്തിൽ തേച്ചുപിടിപ്പിക്കുക. രാവിലെ കഴുകിക്കളയാം. 

2. കറ്റാർവാഴ  

കറ്റാർവാഴയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കാൻ സഹായിക്കും. കറ്റാർവാഴയുടെ ജെൽ നേരിട്ട് കഴുത്തിൽ തേച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് ദിവസവും ചെയ്യുന്നത് നല്ലതാണ്.

3. തൈരും നാരങ്ങാനീരും

തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. രണ്ട് സ്പൂൺ തൈരിൽ അല്പം നാരങ്ങാനീര് ചേർത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

4. ഉരുളക്കിഴങ്ങ് നീര്

സ്വാഭാവികമായ ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ചെടുത്ത നീരോ അല്ലെങ്കിൽ കഷ്ണങ്ങളോ ഉപയോഗിച്ച് കഴുത്തിൽ മസാജ് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ വളരെ ഫലപ്രദമാണ്.

5. ബേക്കിംഗ് സോഡ

രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കഴുത്തിൽ പുരട്ടി ഉണങ്ങിയ ശേഷം നനഞ്ഞ വിരലുകൾ കൊണ്ട് മൃദുവായി സ്ക്രബ് ചെയ്ത് കഴുകിക്കളയാം. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357998/ways-to-get-rid-of-dark-neck-discoloration)