---
title: "കോഫി ഇനി കൂടുതൽ ഹെൽത്തിയാക്കാം; ഇതാ ഒരു സ്‌പെഷ്യൽ 'കോക്കനട്ട് കോഫി'!"
english_title: "Coffee can now be made healthier; here's a special 'coconut coffee'!          "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357995/coffee-can-now-be-made-healthier-heres-a-special-coconut-coffee"
published_at: "2026-05-07T17:33:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc7fab344f1_rdsgderyhg.jpg"
keywords: []
---

# കോഫി ഇനി കൂടുതൽ ഹെൽത്തിയാക്കാം; ഇതാ ഒരു സ്‌പെഷ്യൽ 'കോക്കനട്ട് കോഫി'!

> **Lead Summary:** **[** പശുവിൻ പാലിന് പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരവും സ്വാദിഷ്ടവുമായ ഒരു പാനീയമാണ് തേങ്ങപ്പാൽ ചേർത്ത കോഫി. തേങ്ങപ്പാലിന്റെ സ്വാഭാവികമായ മധുരവും കോഫിയുടെ കടുപ്പവും ചേരുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നു. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവർക്കും വ്യത്യസ്തമായ രുചികൾ ഇഷ്ടപ്പെടുന്നവർക്കും ഈ കോക്കനട്ട് മിൽക്ക് കോഫി ഏറെ പ്രിയങ്കരമായിരിക്കും. 

## Article Content

**[** പശുവിൻ പാലിന് പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരവും സ്വാദിഷ്ടവുമായ ഒരു പാനീയമാണ് തേങ്ങപ്പാൽ ചേർത്ത കോഫി. തേങ്ങപ്പാലിന്റെ സ്വാഭാവികമായ മധുരവും കോഫിയുടെ കടുപ്പവും ചേരുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നു. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവർക്കും വ്യത്യസ്തമായ രുചികൾ ഇഷ്ടപ്പെടുന്നവർക്കും ഈ കോക്കനട്ട് മിൽക്ക് കോഫി ഏറെ പ്രിയങ്കരമായിരിക്കും. 

ആവശ്യമായ ചേരുവകൾ

കട്ടിയുള്ള തേങ്ങപ്പാൽ: ½ കപ്പ്

വെള്ളം: 1 കപ്പ്

കോഫി പൗഡർ: 1-2 ടീസ്പൂൺ 

മധുരം: ശർക്കര പാനി, തേൻ, അല്ലെങ്കിൽ പഞ്ചസാര 

ഏലയ്ക്ക പൊടി: ഒരു നുള്ള് 

**തയ്യാറാക്കുന്ന വിധം:**

ആദ്യം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ കോഫി പൗഡർ ചേർത്ത് ഇളക്കി ഡിക്ലോക്ഷൻ തയ്യാറാക്കി മാറ്റിവെക്കുക.

പുതിയ തേങ്ങ ചിരകി അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് ഒന്നാം പാൽ പിഴിഞ്ഞെടുക്കുക.തയ്യാറാക്കി വെച്ചിരിക്കുന്ന ചൂടുള്ള കോഫി ഡിക്ലോക്ഷനിലേക്ക് തേങ്ങപ്പാൽ ചേർക്കുക. തേങ്ങപ്പാൽ ചേർത്ത ശേഷം കോഫി വീണ്ടും അടുപ്പത്ത് വെച്ച് തിളപ്പിക്കരുത്. ഇങ്ങനെ ചെയ്യുന്നത് പാൽ പിരിഞ്ഞുപോകാൻ കാരണമാകും.

ഇതിലേക്ക് ആവശ്യത്തിന് മധുരം ചേർത്ത് നന്നായി ഇളക്കുക. ശർക്കര പാനി ചേർക്കുന്നത് തേങ്ങപ്പാൽ കോഫിക്ക് കൂടുതൽ നാടൻ രുചി നൽകും.നല്ല രുചിയുള്ള കോക്കനട്ട് മിൽക്ക് കോഫി തയ്യാർ! ഇത് ചൂടോടെ തന്നെ കുടിക്കാൻ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357995/coffee-can-now-be-made-healthier-heres-a-special-coconut-coffee)