---
title: "ത്രെഡ്‌സ് വെബ് ഉപയോക്താക്കൾക്ക് ഇനി മെസേജ് അയക്കാം; പുത്തൻ ഫീച്ചറുമായി മെറ്റ!"
english_title: "Threads Web users can now send messages; Meta with new feature!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357989/threads-web-users-can-now-send-messages-meta-with-new-feature"
published_at: "2026-05-07T17:12:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc7b073a6e0_Threads_Web_users_can_now_send_messages;.jpg"
keywords: []
---

# ത്രെഡ്‌സ് വെബ് ഉപയോക്താക്കൾക്ക് ഇനി മെസേജ് അയക്കാം; പുത്തൻ ഫീച്ചറുമായി മെറ്റ!

> **Lead Summary:** വാഷിങ്ടണ്‍: ത്രെഡ്‌സ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡയറക്ട് മെസേജിംഗ് സൗകര്യം ഇനി വെബ് പതിപ്പിലും ലഭ്യമാകും. ഡെസ്‌ക്‌ടോപ്പ്, ലാപ്ടോപ്പ് എന്നിവയിലൂടെ ത്രെഡ്‌സ് ഉപയോഗിക്കുന്നവർക്ക് ഇനി മൊബൈൽ ആപ്പിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് മെറ്റ ഈ പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്.

## Article Content

വാഷിങ്ടണ്‍: ത്രെഡ്‌സ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡയറക്ട് മെസേജിംഗ് സൗകര്യം ഇനി വെബ് പതിപ്പിലും ലഭ്യമാകും. ഡെസ്‌ക്‌ടോപ്പ്, ലാപ്ടോപ്പ് എന്നിവയിലൂടെ ത്രെഡ്‌സ് ഉപയോഗിക്കുന്നവർക്ക് ഇനി മൊബൈൽ ആപ്പിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് മെറ്റ ഈ പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്.

ത്രെഡ്സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.

ത്രെഡ്‌സ് ഡിഎം ഫീച്ചറിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്സില്‍ കാണാനാകും. മൊബൈല്‍ ആപ്പിള്‍ ഡയറക്ട് മെസേജസ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഏറെ ലഭിച്ച ആവശ്യമായിരുന്നു വെബിലും ഡിഎം സൗകര്യം എന്ന് ത്രഡ്സ് മേധാവി വ്യക്തമാക്കി. ത്രെഡ്സിന്റെ എതിരാളിയായ എക്സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357989/threads-web-users-can-now-send-messages-meta-with-new-feature)