---
title: "'ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു, ജയിക്കുമെന്ന് തന്നെ കരുതി'- പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി"
english_title: "PKSreemathy with a Facebook post on the defeat in Payyannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357987/pksreemathy-with-a-facebook-post-on-the-defeat-in-payyannur-new"
published_at: "2026-05-07T17:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc796778697_pk.jpg"
keywords: []
---

# 'ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു, ജയിക്കുമെന്ന് തന്നെ കരുതി'- പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി

> **Lead Summary:** ** **ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെ കരുതി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

## Article Content

** **ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെ കരുതി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ തോൽവിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു.

എൽഡിഎഫിന് തീർത്തും അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലമാണുണ്ടായതെങ്കിലും വലിയൊരു ജനവിഭാഗം മുന്നണിക്കൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തുറന്ന പരിശോധന നടത്തുമെന്നും അഭിപ്രായങ്ങൾ ഗൗരവമായി കേൾക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ ശക്തിയോടെ തിരിച്ച് വരുമെന്ന് പറഞ്ഞ പിണറായി വിജയന്‍, വിജയിച്ച യുഡിഎഫിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

പേരാവൂരിൽ മത്സരിപ്പിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ രംഗത്തെത്തി. മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ജയിക്കില്ലെന്ന് എല്ലാവർക്കും അറിയായിരുന്നു. എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവർ അതൃപ്‌തി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357987/pksreemathy-with-a-facebook-post-on-the-defeat-in-payyannur-new)