---
title: "റീചാർജ് നമ്പർ മാറിപ്പോയോ? പണം തിരികെ ലഭിക്കാൻ പുതിയ സൗകര്യവുമായി ജിയോ"
english_title: "Recharge number changed? Jio with new facility to get money back"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357980/recharge-number-changed-jio-with-new-facility-to-get-money-back"
published_at: "2026-05-07T16:51:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc76322d964_dfhgdfh.jpg"
keywords: []
---

# റീചാർജ് നമ്പർ മാറിപ്പോയോ? പണം തിരികെ ലഭിക്കാൻ പുതിയ സൗകര്യവുമായി ജിയോ

> **Lead Summary:** **[** റീചാർജ് ചെയ്യുമ്പോൾ നമ്പർ മാറിപ്പോകുന്നത് പലർക്കും സംഭവിക്കുന്ന അബദ്ധമാണ്. വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഇത് വലിയ നഷ്ടമുണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്യുന്ന പണം തിരികെ ലഭിക്കാനുള്ള പുതിയ സംവിധാനം റിലയൻസ് ജിയോ അവതരിപ്പിച്ചു.

## Article Content

**[** റീചാർജ് ചെയ്യുമ്പോൾ നമ്പർ മാറിപ്പോകുന്നത് പലർക്കും സംഭവിക്കുന്ന അബദ്ധമാണ്. വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഇത് വലിയ നഷ്ടമുണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്യുന്ന പണം തിരികെ ലഭിക്കാനുള്ള പുതിയ സംവിധാനം റിലയൻസ് ജിയോ അവതരിപ്പിച്ചു.

മൈജിയോ  ആപ്പ് വഴി വളരെ ലളിതമായി ഉപഭോക്താക്കൾക്ക് തുക റീഫണ്ട് ചെയ്യാൻ സാധിക്കും. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

മൈജിയോ ആപ്പിലെ ട്രാൻസാക്ഷൻ ഹിസ്റ്ററി വിഭാഗം സന്ദർശിക്കുക.

നിങ്ങളുടെ സമീപകാല ഇടപാടുകളിൽ നിന്ന് തെറ്റായ നമ്പറിലേക്ക് ചെയ്ത റീചാർജ് തിരഞ്ഞെടുക്കുക.

റീചാർജ് ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ. ഇത് ടാപ്പ് ചെയ്യുക.

എന്തിനാണ് പ്ലാൻ റദ്ദാക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തുക.

പണം എങ്ങനെ തിരികെ ലഭിക്കണം എന്ന് തിരഞ്ഞെടുത്ത് അഭ്യർത്ഥന സമർപ്പിക്കുക.

റീചാർജ് ചെയ്ത നമ്പറിന്റെ ഉടമയെ നേരിട്ട് ബന്ധപ്പെടാതെ തന്നെ പണം സുരക്ഷിതമായി തിരികെ നേടാമെന്നത് ജിയോ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357980/recharge-number-changed-jio-with-new-facility-to-get-money-back)