---
title: "വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചോ? ചഹലിനെതിരെ ആരോപണവുമായി ആരാധകർ"
english_title: "Did you use e-cigarettes on the plane? Fans accuse Chahal of using them"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357978/did-you-use-e-cigarettes-on-the-plane-fans-accuse-chahal-of-using-them"
published_at: "2026-05-07T16:44:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc74fb65429_fdsrgedfr.jpg"
keywords: []
---

# വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചോ? ചഹലിനെതിരെ ആരോപണവുമായി ആരാധകർ

> **Lead Summary:** അഹമ്മദാബാദ്: **[** ഐപിഎൽ മത്സരങ്ങൾക്കിടെ പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹൽ വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) വിവാദത്തിൽപ്പെട്ടു. സഹതാരം അർഷ്ദീപ് സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്ലോഗിലൂടെയാണ് ചഹൽ വിമാനത്തിനുള്ളിൽ വെച്ച് ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതെന്നാണ് ആരാധകരുടെ ആരോപണം.

## Article Content

അഹമ്മദാബാദ്: **[** ഐപിഎൽ മത്സരങ്ങൾക്കിടെ പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹൽ വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) വിവാദത്തിൽപ്പെട്ടു. സഹതാരം അർഷ്ദീപ് സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്ലോഗിലൂടെയാണ് ചഹൽ വിമാനത്തിനുള്ളിൽ വെച്ച് ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതെന്നാണ് ആരാധകരുടെ ആരോപണം.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ വിവാദമായതോടെ വീഡിയോയുടെ ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയതായും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് ചഹലോ പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിലും വിമാനങ്ങളിലും വാപ്പിംഗ് നിരോധിച്ചിരിക്കെയാണ് പ്രമുഖ താരത്തിനെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്. ഈ ഐപിഎൽ സീസണിലെ രണ്ടാമത്തെ വാപ്പിംഗ് വിവാദമാണിത്. നേരത്തെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിംഗ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. വരുംതലമുറയ്ക്ക് മാതൃകയാകേണ്ട താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുതിർന്ന താരം രവിചന്ദ്രൻ അശ്വിനും ഈ പ്രവണതകളോട് പ്രതികരിച്ചു.

[https://x.com/Cricket_live247/status/2052312948266455303?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2052312948266455303%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fafter-riyan-parag-now-yuzvendra-chahal-caught-vaping-in-arshdeeps-viral-vlog-articleshow-gz07cc0](https://x.com/Cricket_live247/status/2052312948266455303?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2052312948266455303%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fafter-riyan-parag-now-yuzvendra-chahal-caught-vaping-in-arshdeeps-viral-vlog-articleshow-gz07cc0)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357978/did-you-use-e-cigarettes-on-the-plane-fans-accuse-chahal-of-using-them)