---
title: " ഇനി ദേഷ്യം പിടിച്ച് വലിച്ചെറിയാൻ നോക്കേണ്ട...: ഫോണിൽ ചാർജ് കയറുന്നില്ലേ? എങ്കിൽ  പരിഹാരമിതാ.."
english_title: "Is your phone not charging? Here's the solution."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357976/is-your-phone-not-charging-heres-the-solution"
published_at: "2026-05-07T16:30:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc70fd970ee_charg.jpg"
keywords: []
---

#  ഇനി ദേഷ്യം പിടിച്ച് വലിച്ചെറിയാൻ നോക്കേണ്ട...: ഫോണിൽ ചാർജ് കയറുന്നില്ലേ? എങ്കിൽ  പരിഹാരമിതാ..

> **Lead Summary:** ** **സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കിടയിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന പരാതികളിലൊന്നാണ് ഫോണിൽ ചാർജ് കയറുന്നില്ല എന്നത്. പലപ്പോഴും ചാർജിംഗ് കേബിൾ പല രീതിയിൽ ചുറ്റിയും വലിച്ചും വെച്ചാൽ മാത്രമാണ് ചിലർക്ക് ഫോണിൽ ചാർജ് കയറുന്നത്.

## Article Content

** **സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കിടയിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന പരാതികളിലൊന്നാണ് ഫോണിൽ ചാർജ് കയറുന്നില്ല എന്നത്. പലപ്പോഴും ചാർജിംഗ് കേബിൾ പല രീതിയിൽ ചുറ്റിയും വലിച്ചും വെച്ചാൽ മാത്രമാണ് ചിലർക്ക് ഫോണിൽ ചാർജ് കയറുന്നത്.

ഈ പ്രശ്നങ്ങൾ എല്ലാം കാരണം നിങ്ങൾ ഇപ്പോഴും ബുദ്ധിമുട്ടുകയാണോ എങ്കിൽ അതിന് പരിഹാരമുണ്ട്. നിങ്ങളുടെ ഫോണിൽ ചാർജ് കയറാതിരിക്കാനുള്ള കാരണം ഇനി പറയുന്നതാകാം.

ചാർജ് കയറാതിരിക്കാനുള്ള കാരണം

ഫോൺ പലപ്പോഴും നമ്മൾ പോക്കറ്റിലാകും വയ്ക്കാറ്. അപ്പോൾ നമ്മുടെ പോക്കറ്റിനകത്തെ ചെറു നൂലുകൾ ഫോണിൻ്റെ ചാർജിങ് പോർട്ടിലേക്ക് കയറാൻ ഇടയാകും. പിന്നീട് കാലങ്ങൾ കഴിയുന്തോറും അത് കൂടാനും കാരണമാകും.

ഇതല്ലാതെ ഓരോ തവണ ചാർജിങ്ങിനായി കണക്ട് ചെയ്യുമ്പോഴും ആ നുല് ഫോണിൻ്റെ അകത്തേക്ക് കൂടുതൽ കടക്കാൻ ഇടയാകും കാല ക്രമേണ അത് ചാർജറും ഫോണുമായുള്ള കണക്ഷൻ ലഭിക്കാതിരിക്കാൻ കാരണാകും. ഇതാണ് നിങ്ങളുടെ ഫോണിൽ ചാർജ് കയറാതിരിക്കാനുള്ള കാരണം. ഇത് ഫോണിൻ്റെ സ്പീക്കർ അടയുന്നതിനും ശബ്ദം കുറയുന്നതിനും കാരണമാകാറുണ്ട്.

എങ്ങനെ പരിഹരിക്കാം

ഇത് ചെറുതാണെങ്കിലും ഒരു വലിയ പ്രശ്നം തന്നെയാണ്. ഇതിന് നമുക്ക് വീട്ടിൽ തന്നെ പരിഹാരമുണ്ടാക്കുകയും ചെയ്യാം. ചെറിയ ടൂത്ത് പിക്കോ വളരെ ചെറിയ ബ്രഷോ എടുത്ത് ചാർജിങ് പോർട്ടലിലേക്ക് സൂക്ഷമതയോടെ കയറ്റി സാവാധാനം തുടച്ചെടുക്കകയാണെങ്കിൽ ഈ നൂലുകൾ പുറത്തേക്ക് വരുന്നത് കാണാം.

സ്പീക്കറിൽ ബ്രഷുപയോഗിച്ച് തുടയ്ക്കുകയാണെങ്കിൽ അതിൽ നിന്നും നൂലും പൊടിയും പുറത്ത് വരുന്നതും കാണാം. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്കും നയിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357976/is-your-phone-not-charging-heres-the-solution)