---
title: "തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Auto and car collide in Taliparambi; Auto driver dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357967/auto-and-car-collide-in-taliparambi-auto-driver-dies-tragically"
published_at: "2026-05-07T15:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc692a69eaf_dead.jpg"
keywords: []
---

# തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **തളിപ്പറമ്പ് : ** ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം . കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി ആണ് മരിച്ചത്. ഇന്നലെ രാവിലെ ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.

## Article Content

**തളിപ്പറമ്പ് : ** ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം . കുറ്റിക്കോൽ വടക്ക് പടുവളത്തെ ആര്യപ്പാട്ട് സലി ആണ് മരിച്ചത്. ഇന്നലെ രാവിലെ ചേരംകുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.

ചെങ്ങളായിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും, തളിപ്പറമ്പിൽനിന്ന് വരികയായിരുന്ന മാരുതി സുസുക്കി റിറ്റ്സ് കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357967/auto-and-car-collide-in-taliparambi-auto-driver-dies-tragically)